Latest NewsKeralaNews

പറ്റിച്ചേ… പറ്റിച്ചേ… ഞാൻ നാട്ടാരെ പറ്റിച്ചേ…..ചെന്നിത്തലയെ ട്രോളി എംഎം മണി

സ്വർണക്കടത്തിന്റെ പേരിൽ മന്ത്രി ജലീലിനെതിരെ വിമർശനമുന്നയിച്ച രമേശ് ചെന്നിത്തലയെ ട്രോളി എം.എം മണി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. മന്ത്രി ശ്രീ. കെ.ടി.ജലീലിന്റെ പേരിൽ കള്ളപ്രചരണം നടത്തുകയും തുടർന്ന് ബി.ജെ.പി.യുമായി ചേർന്ന് കേരളമാകെ അക്രമ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും, മന്ത്രിയെ വാഹനാപകടത്തിൽപ്പെടുത്താനുള്ള ശ്രമത്തിന് കൂട്ടുനിൽക്കുകയും ചെയ്ത ശേഷം, എല്ലാവരെയും വിഡ്ഢികളാക്കിക്കൊണ്ട് ഇന്ന് ചെന്നിത്തല പറഞ്ഞത് കേട്ടില്ലേയെന്ന് എംഎം മണി ചോദിക്കുകയുണ്ടായി. പറ്റിച്ചേ… പറ്റിച്ചേ… ഞാൻ നാട്ടാരെ പറ്റിച്ചേയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

Read also: കള്ളന്‍, കള്ളന്‍ എന്ന് വിളിച്ചു പറഞ്ഞ് മുന്നിലോടുന്ന കള്ളൻ: വി മുരളീധരനെതിരെ വിമർശനവുമായി എംഎം മണി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മന്ത്രി ശ്രീ. കെ.ടി.ജലീലിന്റെ പേരിൽ കള്ളപ്രചരണം നടത്തുകയും തുടർന്ന് ബി.ജെ.പി.യുമായി ചേർന്ന് കേരളമാകെ അക്രമ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും, മന്ത്രിയെ വാഹനാപകടത്തിൽപ്പെടുത്താനുള്ള ശ്രമത്തിന് കൂട്ടുനിൽക്കുകയും ചെയ്ത ശേഷം, എല്ലാവരെയും വിഡ്ഢികളാക്കിക്കൊണ്ട് ഇന്ന് ചെന്നിത്തല പറഞ്ഞത് കേട്ടില്ലേ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button