തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പിണറായിക്ക് സമനില തെറ്റിയിരിക്കുയാണ്. ഭയമാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. സ്വന്തം നിഴലിനോട് പോലും ഭയമാണെന്നും സുരേന്ദ്രന് പറഞ്ഞു. പിണറായിക്ക് സമനില തെറ്റി ഇരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ ഏതുസമയവും തന്നിലേക്ക് എത്തിച്ചേരുമെന്ന് ഭയമാണ് മുഖ്യമന്ത്രിക്ക്.
കള്ളുകുടിച്ച് കുരങ്ങനെ തേള് കുത്തിയാല്‍ എങ്ങനെയിരിക്കും എന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ വികാരപ്രകടനം കാണുമ്പോള്‍ തനിക്ക് തോന്നുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.’ബിജെപിക്ക് മറുപടി പത്രസമ്മേളനത്തിലല്ല, വേറെ നല്‍കുമെന്നാണ് പറഞ്ഞത്. അത് അംഗീകരിക്കുന്നു. കമ്മ്യൂണിസ്റ്റുകളുടെ അക്രമത്തിനിരയായി കൊല്ലപ്പെടുകയെന്നത് ബിജെപിക്കാരെ സംബന്ധിച്ച് പുതിയ കാര്യമല്ല.
read also: മുഖ്യമന്ത്രി പിണറായി വിജയനെ കിംങ് ജോങ് ഉന്നിനോട് ഉപമിച്ച് ബിജെപി എം പി തേജസ്വി സൂര്യ ; വീഡിയോ കാണാം
പിന്തിരിഞ്ഞോടാന് തയ്യാറാകാത്തതു കൊണ്ടാണ് ഇന്ന് കേരളം ബിജെപിയെ അംഗീകരിക്കുന്നത്. ‘ സുരേന്ദ്രന് വ്യക്തമാക്കി.വിമര്‍ശനങ്ങളെ രാഷ്ട്രീയപരമായി നേരിടുകയാണ് വേണ്ടതെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി. മാനസികനില തെറ്റിയ ഒരാളെ പ്രസിഡണ്ട് ആക്കി വയ്ക്കാമോയെന്ന് ബിജെപി ചിന്തിക്കണമെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കെ.സുരേന്ദ്രന്.
Post Your Comments