തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് പിണറായി രാഷ്ട്രീയമായി മറുപടി പറയണമെന്നും കോവിഡ് കാലത്തെ സമരങ്ങൾക്ക് ഉത്തരവാദി പിണറായി വിജയനാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞിരുന്നെങ്കിൽ തങ്ങൾക്ക് ഈ സമരം നടത്തേണ്ടി വരികില്ലായിരുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മകളുടെ കല്യാണത്തിന് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതിരുന്ന മുഖ്യമന്ത്രിയാണ് കോവിഡ് കാലത്തെ സമരങ്ങൾക്കെതിരെ പറയുന്നത്. രാഷ്ട്രീയമായി വരുന്ന ആരോപണങ്ങളെ പിണറായി വ്യക്തിനിഷ്ടമായി എടുക്കുകയാണ. സമനില തെറ്റിയത് ആർക്കാണെന്ന് ഇന്നലെ വാർത്താഅദ്ദേഹത്തിന്റെസമ്മേളനം കണ്ട എല്ലാവർക്കും മനസിലാകും എന്നും, സമനില തെറ്റിയവൻ മറ്റുളളവരെയെല്ലാം അവൻ ഭ്രാന്തനാണ് ഭ്രാന്തനാണെന്ന് പറയുമെന്നും സുരേന്ദ്രൻ പരിഹസിച്ചു.
സ്വന്തം നിഴലിനെ പോലും പിണറായിക്ക് പേടിയാണ്. സി.പി.എം സർക്കാരിന്റെ അന്ത്യം കുറിക്കുന്നത് വരെ പ്രക്ഷോഭങ്ങൾ തുടരുമെന്നും ഭീഷണികൾക്കും പേടിപ്പെടുത്തലുകൾക്കും തങ്ങൾ മറുപടി പറയുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിക്കാരെ വകവരുത്തിയാലും ഈ പാപകറയിൽ നിന്ന് പിണറായിക്ക് കൈകഴുകാനാവില്ല. കളളക്കടത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയിലേക്കാണ് പോയതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments