തിരുവനന്തപുരം: യുഎഇ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ട്വിസ്റ്റ്. മന്ത്രി കെ.ടി.ജലീലിനു പുറമെ മറ്റൊരു മന്ത്രിയ്ക്കും സ്വപ്നസുരേഷുമായി അടുത്തബന്ധം, ഏത് മന്ത്രിയാണെന്ന വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രഅന്വേഷണ സംഘം. മന്ത്രി ആരാണെന്ന് സൂചന നല്‍കി കെ.സുരേന്ദ്രനും സ്വപ്നയുടെ പക്കലുണ്ടായിരുന്ന ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പൂര്‍ണമായി പരിശോധിച്ചതോടെ ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രണ്ടാമത്തെ മന്ത്രിയെ സംബന്ധിച്ച ശക്തമായ ചില സൂചനകള്‍ പുറത്തുവിട്ടു കഴിഞ്ഞു.
തിരുവനന്തപുരത്തെ ഒരു മന്ത്രിയെ രണ്ട് ദിവസം കൊണ്ട് കാണുന്നില്ല. കോവിഡില്‍ ഭീഷണിയുമായി രണ്ട് ദിവസം മുമ്പ് എത്തിയ മന്ത്രിയാണ്.എന്തു കൊണ്ടാണ് കാണാത്തതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിനിടെ കെ. സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്നുള്ള പിണറായി ക്യാബിനറ്റിലെ ഏക മന്ത്രി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. ഇദ്ദേഹമാണ് കെ. സുരേന്ദ്രന്‍ നല്‍കിയ സൂചന വച്ചുള്ള രണ്ടാമത്തെ മന്ത്രിയെന്ന പ്രചരണം ശക്തമായിട്ടുണ്ട്.
ഇതുവരെയുള്ള ചോദ്യംചെയ്യലില്‍ ഒന്നും രണ്ടാമത്തെ മന്ത്രിയുടെ പേര് പ്രതി സ്വപ്ന സുരേഷോ മറ്റു പ്രതികളോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, സ്വപ്നയുടെ ഒന്നിലധികം ഫോണുകള്‍ പൂര്‍ണമായി പരിശോധച്ചപ്പോഴാണ് മറ്റൊരു മന്ത്രിയുമായി സ്വപ്ന നിരന്തരം ബന്ധപ്പെട്ടതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചത്. ഇതേത്തുടര്‍ന്ന് സ്വപ്നയേയും റമീസിനേയും വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ ഈ മന്ത്രിയേയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
മൊബൈല്‍ ഫോണില്‍ നിന്ന് സ്വപ്ന പല രേഖകളും ചിത്രങ്ങളും നശിപ്പിച്ചിരുന്നു. എന്നാല്‍, സൈബര്‍ സംഘത്തിന്റേയും ഫോറന്‍സിക് വിദഗ്ധരുടേയും സഹായത്തോടെ അവ പൂര്‍ണായി തിരികെ ലഭിച്ചിച്ചുണ്ട്. ഇങ്ങനെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മറ്റൊരു മന്ത്രി കൂടി സംശയ നിഴലിലാകുന്നത്. സ്വപ്നയുമായി ഈ മന്ത്രിക്ക് എന്ത് തരം ബന്ധമാണുണ്ടായിരുന്നതെന്നതിനെ കുറിച്ചാണ് അന്വേഷണം. ഈ മന്ത്രിയുമായുള്ള നിരന്തര ആശയവിനിമയത്തിന്റെ വിവരങ്ങള്‍ ലഭ്യമായതായാണു സൂചന.
Post Your Comments