COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡ് വാക്സിൻ പരീക്ഷണം തുടങ്ങാൻ വീണ്ടും അനുമതി

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വാക്സിൻ പരീക്ഷണം വീണ്ടും തുടങ്ങാൻ അനുമതി. ഓക്സഫഡ് വാക്സിൻ പരീക്ഷണത്തിനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡി സി ജി ഐ അനുമതി നൽകിയത്. പാർശ്വഫലം കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷണം നിറുത്തിവച്ചിരുന്നു.

പരീക്ഷണം വീണ്ടും തുടങ്ങുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് ഡി സി ജി ഐ നിർദേശം. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പരീക്ഷണ പ്രോട്ടോകോൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്സിൻ കുത്തിവച്ച വൊളണ്ടിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചിരുന്നു. തുട‌ർന്ന് നിർത്തിവച്ച പരീക്ഷണം ബ്രിട്ടനിൽ കഴിഞ്ഞ ശനിയാഴ്ച വീണ്ടും തുടങ്ങിയിരുന്നു.

അതേസമയം ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ്  വാക്‌സിന്‍ അവസാനഘട്ട പരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button