Latest NewsNewsIndia

സൈനിക നീക്കം ദ്രുതഗതിയിലാക്കാൻ ചൈനീസ് അതിർത്തിയിൽ പുതിയ രണ്ട് റോഡുകൾ കൂടി നിർമിക്കാനൊരുങ്ങി ഇന്ത്യ

ന്യുഡൽഹി: സൈന്യത്തിന് എല്‍എസിയ്ക്ക് (Line of Actual Control) അരികിലേക്ക് വേഗത്തില്‍ എത്തുവാനും കൂടുതല്‍ സൈനിക വിന്യാസം എളുപ്പത്തില്‍ സാധ്യമാക്കാനും ഇന്ത്യ-ചൈന അതിർത്തിയിൽ പുതിയ രണ്ട് റോഡുകൾ കൂടി ഇന്ത്യ നിർമ്മിക്കുന്നു. ഹിമാചൽ പ്രദേശിലെ പൂഹിനെയും ലഡാക്കിലെ ചുമാറിനേയും ബന്ധിപ്പിച്ച് ഒരെണ്ണവും ഉത്തരാഖണ്ഡിലെ ഹര്‍സിലിനേയും ഹിമാചലിലെ കര്‍ചാമിനേയും ബന്ധിപ്പിക്കുന്ന മറ്റൊന്നുമാണ് ഇന്ത്യ നിർമ്മിക്കുന്നത്.

Read Also :ചൈനയും പാകിസ്താനും ചേർന്ന് ലോകത്തെ മുഴുവൻ തകർക്കാൻ ശേഷിയുള്ള ജൈവായുധം നിർമിക്കുന്നുവെന്ന് റിപ്പോർട്ട് 

ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന എയര്‍സ്ട്രിപ്പായ കിഴക്കന്‍ ലഡാക്കിലെ ദൗളത് ബെഗ് ഓള്‍ഡിയ്ക്ക് പുറമേയാണ് ഈ റോഡ് നിര്‍മ്മാണവും. കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യവുമായി നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയ്ക്കാണ് ഇങ്ങനൊരു പദ്ധതിയുമായി ഇന്ത്യ മുന്നോട്ട് പോകുന്നത്.

Read Also : സ്വര്‍ണക്കടത്ത് കേസ് : സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഉന്നത സ്വാധീനമുള്ള വനിതയുമായി ബന്ധം ; കൂടുതൽ വിവരങ്ങൾ പുറത്ത് 

പ്രതിരോധ വിഭാഗത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന് തന്നെയാണ് മൂന്ന് റോഡുകളുടെയും നിര്‍മ്മാണ ചുമതല. പുതുതായി നിർമ്മിക്കുന്ന റോഡിന് 150 കിലോമീറ്റർ നീളം വരുമെന്നാണ് റിപ്പോർട്ട്. ഇതിനായി 2,500 കോടി മുതല്‍ 3000 കോടിവരെയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യാ ചൈനാ അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് റോഡ് നിർമ്മാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button