
മോസ്‌കോ : ഇന്ത്യ- ചൈന ചര്‍ച്ചയ്ക്ക് മുമ്പ് ലഡാക്ക് അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട്. ഇരു സൈന്യങ്ങളും 200 റൗണ്ട് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.മോസ്‌കോയില്‍ നടന്ന പ്രതിരോധ മന്ത്രിമാരുടെ ചര്‍ച്ചയില്‍ അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ ചൈന അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനു ശേഷം നല്‍കിയ വാര്‍ത്താ കുറിപ്പില്‍ പ്രകോപനത്തിന് പിന്നില്‍ ഇന്ത്യയാണെന്നാണ് ചൈന പ്രസ്താവന നടത്തിയത്. മാധ്യമ റിപ്പോര്‍ട്ട് പ്രകാരം ലഡാക്കിലെ ഫിംഗര്‍ 3, ഫിംഗര്‍ 4 മേഖലകളിലാണ് വെടിവെയ്പ്പുണ്ടായത്. റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഇംഗ്ലീഷ് ദിനപത്രമാണ്. സംഘര്‍ഷം നടന്നത് ലഡാക്കിലെ ഫിംഗര്‍ 3,4 മേഖലയിലായിരുന്നു. പാന്‍ഗോങ് സൊ തടാകത്തിന്റെ വടക്കേ തീരത്തായിരുന്നു സംഭവം.
ഇത് ചുഷൂല്‍ വെടിവയ്പ്പിനേക്കാള്‍ തീവ്രമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ പത്തിനായിരുന്നു സംഘര്‍ഷം നടന്നത്. സെപ്റ്റംബര്‍ ഏഴിനാണ് ചുഷൂല്‍ ഉപമേഖലയില്‍ വെടിവയ്പുണ്ടായത്.അതേസമയം ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് രാജ്യസഭയില്‍ പ്രസ്താവന നടത്തും. രാവിലെ പതിനൊന്ന് മണിക്കാണ് പ്രസ്താവന.
സമാധാനപരമായ പരിഹാരത്തിനാണ് രാജ്യം ശ്രമിക്കുന്നതെന്നും പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഇന്നലെ ലോക്‌സഭയില്‍ പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു. ശൈത്യക്കാലത്തും ചൈനീസ് സൈന്യത്തിന്റെ പ്രകോപനം നേരിടാന്‍ കരസേനയെ സജ്ജമാക്കി തുടങ്ങി. ശൈത്യക്കാല വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും അടക്കം അതിര്‍ത്തി മേഖലകളില്‍ എത്തിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
read also: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ ഷെല്‍ ആക്രമണത്തിൽ മലയാളി ജവാന് വീര മൃത്യു
അരുണാചല്‍ അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈനികരെ വിന്യസിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ കരസേന അതീവജാഗ്രത തുടരുകയാണ്. കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടത്തിയ പ്രസ്താവനയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് ചേരുന്ന സമ്മേളനത്തില്‍ ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ പ്രതിരോധ മന്ത്രി പ്രസ്താവന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments