Latest NewsNewsIndia

ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും കടന്നുകയറാന്‍ ചൈനയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി ലംഘിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ സഹമന്ത്രി നിത്യാനന്ദ റായാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും കടന്നുകയറാന്‍ കഴിഞ്ഞ ആറുമാസത്തിനിടെ ചൈനയ്ക്കായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Read also: ‘ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ സമരം നടത്തേണ്ടി വരികില്ലായിരുന്നു’ ; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.സുരേന്ദ്രൻ

ചൈന പലതവണ യഥാര്‍ത്ഥ നിയന്ത്രണരേഖ കടക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇരുരാജ്യങ്ങളും അംഗീകരിച്ച അതിര്‍ത്തികടക്കാന്‍ ചൈനയെ സമ്മതിച്ചിട്ടില്ല. പാകിസ്താന്‍ അതിര്‍ത്തിയില്‍ നടത്തിയ നുഴഞ്ഞുകയറ്റങ്ങളെ അക്കമിട്ട് നിരത്തിയ കേന്ദ്രമന്ത്രി ചൈനയ്ക്ക് അത്തരം ഒരു അവസരവും നമ്മുടെ സൈന്യം നല്‍കിയിട്ടില്ല. ഒരിഞ്ചുപോലും ചൈനയെ മുന്നോട്ട് കടക്കാന്‍ അനുവദിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button