ജനീവ: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനെ പിന്തുണച്ച് തുര്‍ക്കി , ഐക്യരാഷ്ട്രസഭയില്‍ ഇരു രാഷ്ട്രങ്ങള്‍ക്കും ശക്തമായ താക്കീത് നല്‍കി ഇന്ത്യ. എക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാക്കിസ്ഥാനെയും തുര്‍ക്കിയെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷനെയും എതിരെയാണ് ഇന്ത്യ ശക്തമായ ഭാഷയില്‍ താക്കീത് നല്‍കിയത് . യുഎന്‍ ഉപരോധ പട്ടികയിലുള്ള വ്യക്തികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ‘വൈശിഷ്ട്യവും’, കശ്മീരിലെ പോരാട്ടത്തിന് ആയിരക്കണക്കിന് ഭീകരരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് അഭിമാനത്തോടെ സമ്മതിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുള്ള രാജ്യമാണ് ഇന്ത്യയെ മനുഷ്യാവകാശം പഠിപ്പിക്കുന്നത്- ബാധെ പറഞ്ഞു. പാക് അധീന കശ്മീരിലും ബലൂചിസ്ഥാനിലും ഖൈബര്‍ പഖ്ത്തൂണ്‍ഖ്വയിലും പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ നടക്കുന്ന കാര്യങ്ങളും ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാനില്‍ ആയിരക്കണക്കിന് സിഖുകാരും, ഹിന്ദു-ക്രിസ്ത്യന്‍ ന്യൂനപക്ഷ വനിതകളും പെണ്‍കുട്ടികളുമാണ് തട്ടിക്കൊണ്ടുപോകലുകള്‍ക്കും, നിര്‍ബന്ധിത വിവാഹങ്ങള്‍ക്കും മതപരിവര്‍ത്തനത്തിനും വിധേയരാകുന്നത്.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഒഐസിക്ക് ഒരുകാര്യവുമില്ലെന്നും ബാധെ പറഞ്ഞു. ഒഐസിയുടെ സ്വന്തം അജണ്ടയെ അട്ടിമറിക്കാന്‍ പാക്കിസ്ഥാന്റെ കൈകടത്തലിനെ അനുവദിച്ചുകൊടുത്തിരിക്കുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
Post Your Comments