Latest NewsCinemaNewsHollywoodEntertainmentKollywood

യുവ വനിതാ എംപിക്ക് നേരെ അശ്ലീല സംഭാഷണവും അപമര്യാദയായ പെരുമാറ്റവും; യുവാവ് പിടിയിൽ

പൊതുതെര‍ഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചാണ് മിമി ലോക്സഭയിലേക്കെത്തിയത്

കൊൽക്കത്ത; പ്രശസ്ത ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തിയോട് അപമര്യാദയായി പെരുമാറിയ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ദേബ യാദവ് എന്ന 32 കാരണാണ് അറസ്റ്റിലായത്. ബാലിഗഞ്ചില്‍ നിന്ന് ഗരിയാഹട്ടിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്നു മിമി ട്രാഫിക് സിഗ്നലില്‍ കാര്‍ നിര്‍ത്തുകയും തുടര്‍ന്ന് അടുത്ത് നിര്‍ത്തിയ മറ്റൊരു കാറിലെ ഡ്രൈവര്‍ നടിക്ക് നേരെ ലൈംഗിക ചുവയോടെ സംസാരിക്കുകയും അശ്ലീല പദപ്രയോഗം തുടരുകയും ചെയ്യുകയായിരുന്നു.

ഉടൻ തന്നെ കാറില്‍ നിന്ന് പുറത്തിറങ്ങി ഇയാളെ പിടികൂടാന്‍ നടി ശ്രമിച്ചെങ്കിലും ഇയാള്‍ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയ മിമി ടാക്സിയുടെ നമ്പറടക്കം പൊലീസിന് കൈമാറുകയായിരുന്നു.തുടര്‍ന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.

യുവാവിനെതിരെ ലൈംഗിക കുറ്റക‍ൃത്യം തടയല്‍ നിയമപ്രകാരം കേസെടുത്തു. ജാദവ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് മിമി ലോക്സഭയിലെത്തിയത്. എംപിയായി തുടരുമ്പോഴുംസിനിമാ രംഗത്ത് സജീവമാണ് താരം. 2019ലെ പൊതുതെര‍ഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചാണ് മിമി ലോക്സഭയിലേക്കെത്തിയത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button