Latest NewsKeralaNews

അനര്‍ഹമായി അനുകൂല്യം കൈപ്പറ്റിയ റേഷന്‍ കാര്‍ഡുടമകൾക്ക് വൻ പിഴയിട്ട് സർക്കാർ

സംസ്ഥാനത്ത് 88 ലക്ഷം കാര്‍ഡുകളാണുള്ളത്. ഇവയില്‍ മഞ്ഞക്കാര്‍ഡിന് 35 കിലോ സൗജന്യമായും പിങ്ക് കാര്‍ഡിന് ആളൊന്നിന് നാലും കിലോ അരി വീതവും ഓരോ കിലോ ഗോതമ്ബ് രണ്ടു രൂപയ്ക്കും, നീലക്കാര്‍ഡിന് ആളൊന്നിന് രണ്ട് കിലോ അരി നാല് രൂപയ്ക്കും വെള്ള കാര്‍ഡിന്ന് മൂന്ന്, അഞ്ച് കിലോവരെ അരി 10.90 രൂപയ്ക്കുമാണ് കേന്ദ്ര ഭക്ഷ്യവകുപ്പ് പ്രതിമാസം അനുവദിക്കുന്നത്.

Read Also : പുതിയ പാര്‍ലമെന്റ് മന്ദിരം : വൻ തുകയ്ക്ക് കരാർ ലേലത്തിൽ പിടിച്ച് ടാറ്റ പ്രൊജക്‌ട്സ് ലിമിറ്റഡ്

അനര്‍ഹമായി അനുകൂല്യം കൈപ്പറ്റിയ റേഷന്‍ കാര്‍ഡുടമകളില്‍ നിന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് ഒന്നര കോടി രൂപ പിഴയീടാക്കി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ നിന്നാണ് അനര്‍ഹരെ കണ്ടെത്തിയത്. ഇത്തരം നാല് ലക്ഷത്തോളം റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയതായാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കാര്‍ഡുകളെ മുന്‍ഗണനാവിഭാഗത്തിലെ നീല, വെളള കാര്‍ഡുകളാക്കി.

Read Also : “ലൈഫ് മിഷൻ പദ്ധതിയിൽ പ്രശ്നമുണ്ടെന്നു സമ്മതിച്ചതുപോലെ,ജലീലിന്റെ കാര്യത്തിലും മുഖ്യമന്ത്രിക്ക് എല്ലാം സമ്മതിക്കേണ്ടിവരും” : കുമ്മനം രാജശേഖരൻ 

കാര്‍ഡിലെ അര്‍ഹതാ വിഭാഗം മാറുന്നതോടെ വന്‍ നേട്ടമാണ് കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന് സബ്‌സിഡിയിലൂടെ കോടികള്‍ നഷ്ടമാകുകയും ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍, സ്വന്തമായി ഇരുനിലവീടുള്ളവര്‍, കാറുള്ളവര്‍ എന്നിവരെ ദാരിദ്ര്യ രേഖയിലുള്ള മഞ്ഞ, പിങ്ക് കാര്‍ഡുടമകളുടെ പദവിയില്‍നിന്ന് മുന്‍ഗണന കാര്‍ഡുകളാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തുടര്‍ന്നും കാര്‍ഡുമാറ്റം നടത്താത്തവരെ കണ്ടെത്തിയാണ് സര്‍ക്കാര്‍ പിഴയിടാക്കിയത്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button