തിരുവനന്തപുരം: സ്വപ്‌ന സുരേഷിന് ഉണ്ടായിരുന്ന ഉന്നതബന്ധങ്ങള്‍ ആരൊക്കെയായിട്ടായിരുന്നുവെന്ന് ചാറ്റിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയോടെ എന്‍.ഐ.എ സംഘം. പല പ്രമുഖരുമായും പ്രതികള്‍ നടത്തിയ ചാറ്റ് അടക്കമുള്ള വിശദാംശങ്ങള്‍ പരിശോധിക്കാൻ ആരംഭിച്ചിട്ടുണ്ട്. കേസില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ സംഘം വീണ്ടെടുത്തിരുന്നു. 2000 ജി.ബിയോളം വരുന്ന ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച എന്‍.ഐ.എ സംഘം മൊഴികളും തെളിവുകളും തമ്മില്‍ വലിയ വൈരുദ്ധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ട്. സ്വപ്‌നയുടെ മൊഴികളെല്ലാം വ്യാജമെന്ന് തെളിയിക്കുന്നതാണ് തെളിവുകൾ.
Read also:‘സ്വർണക്കടത്ത് കേസിലെ രണ്ടാമത്തെ മന്ത്രി ആരാണെന്ന് എനിക്കറിയാം’ ; പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനുമായി ഉണ്ടായിരുന്ന ബന്ധവും കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തില്‍ ഇവര്‍ ആശയ വിനിമയം നടത്തിയിരുന്നോ എന്ന വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കും. മറ്റ് പ്രമുഖരുമായി സ്വപ്‌നയ്‌ക്ക് ഉണ്ടായിരുന്ന ബന്ധം കള്ളക്കടത്ത് കേസില്‍ സഹായകമായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടക്കും
Post Your Comments