Latest NewsKeralaIndia

മാരക മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ, ഹെൽമറ്റിൽ ഒളിച്ചു കടത്തുന്ന രീതി, കൂട്ടത്തിൽ കൗമാരക്കാരായ പെൺകുട്ടികളും

സ്‌പീഡ്‌ ബൈക്കില്‍ പാഞ്ഞെത്തിയ യുവാക്കള്‍ ഹെല്‍മെറ്റിനുള്ളിലും ശരീരഭാഗങ്ങളിലും മയക്കുമരുന്ന്‌ ഒളിപ്പിച്ചു കടത്തുകയായിരുന്നു.

തൃശൂര്‍: കഞ്ചാവും മാരക മയക്കുമരുന്നുകളുമായി രണ്ട്‌ യുവാക്കള്‍ എക്‌സൈസ്‌ റേഞ്ച്‌ ടീമിന്റെ പിടിയില്‍. എറണാകുളം കണയന്നൂര്‍ തമ്മനം സ്വദേശികളായ പെരുന്നിത്തറ സൗരവ്‌ (22), തിട്ടയില്‍ വീട്ടില്‍ അലന്‍ (22) എന്നിവരാണ്‌ പിടിയിലായത്‌. സ്‌പീഡ്‌ ബൈക്കില്‍ പാഞ്ഞെത്തിയ യുവാക്കള്‍ ഹെല്‍മെറ്റിനുള്ളിലും ശരീരഭാഗങ്ങളിലും മയക്കുമരുന്ന്‌ ഒളിപ്പിച്ചു കടത്തുകയായിരുന്നു. അന്താരാഷ്ര്‌ട വിപണിയില്‍ 1.5 ലക്ഷം വിലമതിക്കുന്ന മയക്കുമരുന്നാണ്‌ പിടികൂടിയത്‌.

എല്‍.എസ്‌.ഡി സ്‌റ്റാമ്പുകളും പൗഡര്‍- ഗുളിക രൂപത്തിലുള്ള എം.ഡി.എം.എ എന്നിവയും കണ്ടെടുത്തു.എറണാകുളത്തുനിന്ന്‌ തൃശൂരിലേക്ക്‌ വരുന്നതിനിടെ നടത്തറയിലാണ്‌ ഇരുവരും പിടിയിലായത്‌. ചിക്ക്‌ (കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍) ഉണ്ടെങ്കില്‍ വാഹന പരിശോധനയില്‍ നിന്ന്‌ രക്ഷപ്പെടാമെന്ന ധാരണയോടെയാണ്‌ സംഘത്തിന്റെ പ്രവര്‍ത്തനമെന്നു ചോദ്യംചെയ്ലയില്‍ വ്യക്‌തമായി. അതിവേഗ ബൈക്കുകളില്‍ യാത്ര ചെയ്യാനുള്ള പെണ്‍കുട്ടികളുടെ ഹരമാണ്‌ മുതലെടുക്കുന്നത്‌.

മയക്കുമരുന്ന്‌ കൊടുക്കാനും വാങ്ങാനും പോകുമ്പോള്‍ പെണ്‍കുട്ടികളെ കൂട്ടുന്നതാണ്‌ പുതിയ രീതി. വാഹന പരിശോധനക്കായി നില്‍ക്കുന്ന പൊലീസ്‌, മോട്ടോര്‍വാഹന വകുപ്പ്‌, എക്‌സൈസ്‌ അടക്കമുള്ളവരുടെ ശ്രദ്ധയില്‍ പെടാതിരിക്കാനും ഇതിലൂടെ കഴിയുമെന്നാണ്‌ പറയുന്നത്‌. ഹെല്‍മെറ്റ്‌ ധരിച്ചവര്‍ക്കു പുറകില്‍ പെണ്‍കുട്ടികളുമുണ്ടെങ്കില്‍ അധിക പരിശോധനയില്ലാതെ കടത്തിവിടും.

read also: സുശാന്ത്‌ കേസിലും ബോളിവുഡിലെ ലഹരി ഇടപാടിലും ഉദ്ധവ്‌ താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്‌ക്ക്‌ ബന്ധം, അതാണ് തന്നെ മഹാരാഷ്ട്ര സർക്കാർ വേട്ടയാടുന്നത് – കങ്കണ

കഴിഞ്ഞ 11ന്‌ മണ്ണുത്തിയില്‍ കാസര്‍കോട്‌ സ്വദേശി അബ്‌ദുള്‍സലാമിനെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്‌തതോടെയാണ്‌ സംഘാംഗങ്ങളുടെ പ്രവര്‍ത്തന വ്യാപ്‌തി വ്യക്‌തമായത്‌.ഹെല്‍മെറ്റ്‌ ധരിക്കുന്നത്‌ തലയുടെ സുരക്ഷയേക്കാളുപരി ലഹരിക്കടത്തിന്‌ സഹായകരമാകുമെന്ന്‌ പിടിയിലായവര്‍ പറഞ്ഞു. മയക്കുമരുന്നിന്റെ രസക്കൂട്ട്‌ വ്യത്യസ്‌തമായി കൊണ്ടു വന്ന്‌ സ്‌റ്റാമ്ബ്‌ രൂപത്തിലും ഗുളിക രൂപത്തിലുമാക്കി മാറ്റും.

ഇതിനുള്ള വിദഗ്‌ധര്‍ സംസ്‌ഥാനത്തുണ്ടെന്നും അന്വേഷണത്തില്‍ വ്യക്‌തമായി. കൊച്ചി-മട്ടാഞ്ചേരി മേഖലകളിലെ മയക്കുമരുന്ന്‌ ശൃംഖലയുമായി പിടിയിലായവര്‍ക്ക്‌ ബന്ധമുണ്ടോ എന്നതും അന്വേഷിക്കും.അസി.എക്‌സൈസ്‌ കമ്മീഷണര്‍ വി.എ.സലിമിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തപ്പോള്‍ ലഹരിമാഫിയയുടെ വന്‍വ്യാപനമാണ്‌ വ്യക്‌തമായതെന്ന്‌ അധികൃതര്‍ പറഞ്ഞു.

എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ടി.ആര്‍.ഹരിനന്ദനന്‍, പ്രിവന്റീവ്‌ ഓഫീസര്‍മാരായ ശിവശങ്കരന്‍, സതീഷ്‌ കുമാര്‍, സജീവ്‌, ഉദ്യോഗസ്‌ഥരായ കൃഷ്‌ണപ്രസാദ്‌, സുനില്‍, ഷാജു, സനീഷ്‌, ബിസിന്‍ ചാക്കോ, ജെയ്‌സന്‍, രാജു, വിനോജ്‌, മനോജ്‌, അരുണ, നിവ്യ ജോര്‍ജ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button