തിരുവനന്തപുരം: കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരിൽ നിന്ന് പിടിച്ചെടുത്ത ശമ്പളം പിഎഫിൽ ലയിപ്പിക്കും. ആറ് ദിവസത്തെ വീതം ശമ്പളം അഞ്ച് മാസമായാണ് ദുരിതാശ്വാസ നിധിയിലേക്ക് എടുത്തത്. ഒമ്പത് ശതമാനം പലിശ നിരക്കിലാണ് പിഎഫിൽ നിക്ഷേപിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്‍റേതാണ് തീരുമാനം.
Read Also: സർക്കാർ ജീവനക്കാരുടെ ശമ്പളം; കൂടുതൽ വ്യക്തത നൽകി ധനമന്ത്രി
ഏപ്രിൽ മാസത്തിന് ശേഷം മാത്രമെ പിഎഫിൽ നിക്ഷേപിക്കുന്ന തുക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിൻവലിക്കാൻ സാധിക്കു. 20 വര്‍ഷം വരെ ഉണ്ടായിരുന്ന ശൂന്യ വേതന അവധി അഞ്ച് കൊല്ലമാക്കി ചുരുക്കാനും തീരുമാനമെടുത്തിട്ടുണ്ട്. നിലവിൽ അവധിയിൽ തുടരുന്നവര്‍ക്ക് തിരിച്ച് സര്‍വ്വീസിലെത്താൻ സാവകാശം നൽകിക്കൊണ്ടാകും ഇത് നടപ്പാക്കുക
Post Your Comments