ന്യൂഡല്‍ഹി: സ്പെഷ്യല്‍ ട്രെയിനുകളേക്കാള്‍ വേഗതയേറിയ ക്ലോണ്‍ ട്രെയിനുകളുമായി റെയില്‍വേ. 40 പുതിയ ട്രെയിനുകളാണ് റെയില്‍വേ അവതരിപ്പിയ്ക്കുന്നത്. റെയില്‍വേ മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 21 മുതല്‍ ഇവയുടെ പ്രവര്‍ത്തനം തുടങ്ങും എന്നാണ് സൂചന.
സാധാരണ സ്പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ലഭിയ്ക്കാത്ത വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് ക്ലോണ്‍ ട്രെയിനുകള്‍ സഹായകരമാകും. സെപ്തംബര്‍ 19 മുതല്‍ ക്ലോണ്‍ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ റിസര്‍വേഷന്‍ തുടങ്ങും. യാത്രയ്ക്ക് 10 ദിവസം മുമ്ബു വരെ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാനാകും. സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് പകരം ഓടുന്ന ക്ലോണ്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ കുറവായിരിയ്ക്കും. വേഗത കൂടുതലും.
ഓരോ സ്പെഷ്യല്‍ ട്രെയിനിനും പകരം സര്‍വീസ് നടത്തുന്ന ക്ലോണ്‍ ട്രെയിനിന് സ്പെഷ്യല്‍ ട്രെയിനിന്റെ നമ്പര്‍ തന്നെയായിരിയ്ക്കും. യാത്രക്കാരുടെ തിരക്ക് കുറയ്ക്കാന്‍ നിലവിലെ 310 സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് പകരം ആയി ആയിരിക്കും ഇവ ഓടുക. ക്ലോണ്‍ 3 എസി ട്രെയിനുകള്‍ ആയിരിയ്ക്കും. ടിക്കറ്റ് നിരക്ക് സമാനമായിരിക്കും.
Post Your Comments