കേരളം മൊബൈൽ ഫോൺ എടുത്തിട്ട് നാളെയ്ക്ക് 24 വർഷം.1996 സെപ്റ്റംബർ 17 ന് നടന്ന കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ വിളിക്ക് നാളെ 24 വയസ്സ് തികയും. മലയാളത്തിന്റെ വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയും മാധവിക്കുട്ടി എന്ന കമല സുരയ്യയും എറണാകുളം ഹോട്ടൽ അവന്യു റീജന്റിലെ വേദിയിലിരിക്കവേ തകഴിയുടെ കയ്യിൽ പുതിയൊരു ഉപകരണം. അകലെയുള്ളവരുമായി സംസാരിക്കാൻ ലാൻഡ് ഫോണിനു പകരമുള്ള സംവിധാനമാണത്. തകഴിയുടെ കൈയിലിരുന്ന ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്തു. അപ്പുറത്ത്, ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ.ടാൻഡൻ ഫോൺ എടുത്തു പറഞ്ഞു– ‘ഹലോ!’ കേരളത്തെ കയ്യടക്കി മൊബൈൽ ഫോൺ സേവനത്തിനു തുടക്കം കുറിച്ചത് ഈ ഒരു അവസരമാണ്. തകഴിക്കു പിന്നാലെ മാധവിക്കുട്ടിയുമായും ടാൻഡൻ മൊബൈൽ വിളിക്ക് സാക്ഷ്യം വഹിച്ചു. .
സംസ്ഥാനത്തിലാദ്യമായി മൊബൈൽ സേവനം തുടങ്ങിയത് എസ്കോടെൽ ആണ്. ഇന്ത്യയിലെ എസ്കോർട്സ് ഗ്രൂപ്പിന്റെയും ഹോങ്കോങ്ങിലെ ഫസ്റ്റ് പസഫിക് കമ്പനി ലിമിറ്റഡിന്റെയും സംയുക്ത സംരംഭം. 1996 സെപ്തംബറില്‍ ഉദ്ഘാടനം നടത്തിയ എസ്‌കോട്ടല്‍ ഒക്ടോബര്‍ മാസത്തിലാണ് സേവനം ആരംഭിച്ചത് വരിക്കാര്‍ക്ക് കണക്ഷന്‍ ലഭിക്കാന്‍ വീണ്ടും ഒരു മാസമെടുത്തു. 1996 ല്‍ തന്നെ ബിപിഎല്‍ മൊബൈലും കേരളത്തില്‍ എത്തി. 2002- ലാണ് ബി.എസ്.എന്‍.എല്‍ കേരളത്തില്‍ സേവനം ആരംഭിക്കുന്നത്.
ആദ്യകാലത്ത് ഇൻകമിങ് കോളുകൾക്കു നിരക്ക് ഈടാക്കിയിരുന്നു. ഔട്ട്ഗോയിംഗ് കോളുകൾക്ക് മിനിട്ടിന് 16 രൂപയും ഇൻകമിങ് കോളുകൾക്ക് 8 രൂപയുമായിരുന്നു നിരക്ക്. 2003 ൽ ഇൻകമിങ് കോളുകൾ സൗജന്യമാക്കി. ഇപ്പോൾ ഡേറ്റ അധിഷ്ഠിത പ്ലാനുകൾക്കു സൗജന്യ കോൾ സംവിധാനമായി. നിലവിൽ, നാലരക്കോടിയോളം കണക്‌ഷൻ കേരളത്തിലുണ്ടെന്നാണ് കണക്ക്.
1995 ജൂലൈ 31 നായിരുന്നു ഇന്ത്യയില്‍ ആദ്യ മൊബൈല്‍ ഫോണ്‍വിളി നടന്നത്. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു അന്നത്തെ കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രി സുഖ്‌റാമിനെ വിളിച്ചാണ് ഇന്ത്യയിലെ മൊബൈല്‍ വിപ്ലവത്തിന് തുടക്കമിട്ടത്. മോദി ടെല്‍സ്ട്ര എന്നായിരുന്നു അന്ന് ഈ സര്‍വ്വീസ് ലഭ്യമാക്കിയ കമ്പനി. പിന്നീട് ഇവര്‍ സ്പൈസ് മൊബൈല്‍ എന്ന് പേരുമാറ്റി.
Post Your Comments