KeralaLatest NewsNewsMobile Phone

ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി ശൃംഖലയായ ജിഗാനെറ്റ് അവതരിപ്പിച്ച് വി

കൊച്ചി • രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ടെലികോം ബ്രാന്‍ഡുകളായ വോഡഫോണും ഐഡിയയും സംയോജിപ്പിച്ച പുതിയ ബ്രാന്‍ഡായ വി ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി ശൃംഖലയായ ജിഗാനെറ്റ് അവതരിപ്പിച്ചു. എല്ലാ കാര്യങ്ങളിലും തല്‍സമയം കണക്ടഡ് ആയി മുന്നോട്ടു പോകാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണിത്. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വോഡഫോണ്‍ ഐഡിയ വന്‍ ശേഷിയും ഏറ്റവും ഉയര്‍ന്ന സ്‌പെക്ട്രവുമായി 5ജി തത്വങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ലോകോത്തര ശൃംഖലയാണ് ഈ അനുഭവം നല്‍കാന്‍ സഹായകമായത്.

ലോകത്തില്‍ തന്നെ ആദ്യമായി ഏറ്റവും വലിയ ശൃംഖലകളുടെ സംയോജനം റെക്കോര്‍ഡ് സമയത്തില്‍ പൂര്‍ത്തിയാക്കിയതിന്റെ ഫലമാണ് ജിഗാനെറ്റ്. ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മിത ബുദ്ധി അധിഷ്ഠിത എംഎ-എംഐഎംഒ സൈറ്റുകളോടെ ഏറ്റവും വലിയ യൂണിവേഴ്‌സല്‍ ക്ലൗഡ് വിന്യസിക്കുന്നതിലൂടെ ജിഗാനെറ്റ് ഇക്കാലത്തെ ഏറ്റവും ശക്തവും ഭാവിക്ക് അനുയോജ്യവുമായ ശൃംഖലയായി മാറിയിരിക്കുകയാണ്. കോവിഡിനു ശേഷം ലോകം കാണുന്ന വന്‍ തോതിലുള്ള ഡാറ്റാ ഉപയോഗം സാധ്യമാക്കാന്‍ ഇതു പര്യാപ്തമാണ്.

കോളുകള്‍ വിളിക്കുന്നതിലോ നെറ്റ് സര്‍ഫിങിലോ ഒതുങ്ങുതല്ല ഇപ്പോള്‍ ടെലികോം ശൃംഖലകളുടെ പങ്കെന്ന് ജിഗാനെറ്റ് അവതരിപ്പിക്കുന്നതു പ്രഖ്യാപിക്കവെ ഐഡിയ വോഡഫോണ്‍ ചീഫ് ടെക്‌നോളജി ഓഫിസര്‍ വിഷാന്ത് വോറ ചൂണ്ടിക്കാട്ടി. കൂടുതലായി കണക്ടിവിറ്റിയെ ഡിജിറ്റല്‍ സമൂഹത്തിന്റെ അടിത്തറയാക്കി മാറ്റാനുള്ള വിയുടെ ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ ഡൗണ്‍ലോഡുകളും അപ് ലോഡുകളും തല്‍സമയം സാധ്യമാക്കാന്‍ ഇതിലൂടെ കഴിയും. വ്യക്തിഗത സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്തക്കള്‍ക്കും വന്‍കിട കോര്‍പറേറ്റുകള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമെല്ലാം ആവശ്യമായ കണക്ടിവിറ്റി ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറു കോടിയോളം ഇന്ത്യക്കാര്‍ക്കാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ 4ജി കവറേജ് ഇപ്പോള്‍ ലഭ്യമാകുന്നത്. കവറേജും ശേഷിയും വര്‍ധിപ്പിക്കാനായി കമ്പനി തുടര്‍ച്ചയായി നിക്ഷേപിച്ചു വരുന്നുമുണ്ട്. മെട്രോകള്‍ ഉള്‍പ്പെടെ പല വിപണികളിലും ഏറ്റവും വേഗതയേറിയ 4ജി നല്‍കുന്നതും കമ്പനിയാണ്. വി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉയര്‍ന്ന ശേഷിയുള്ള സംയോജിത ശൃംഖലയുടെ നേട്ടം അനുഭവവേദ്യമാകുകയാണ്.

കണക്ടിവിറ്റി ആവശ്യങ്ങള്‍ വലിയ തോതില്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് വോഡഫോണ്‍ ഐഡിയ ചീഫ് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആന്റ് ബ്രാന്‍ഡ് ഓഫിസര്‍ കവിതാ നായര്‍ പറഞ്ഞു. വോഡഫോണിന്റേയും ഐഡിയയുടേയും ശക്തി സംയോജിപ്പിച്ചാണ് വിയില്‍ നിന്നും ജിഗാനെറ്റ് എത്തിയിരിക്കുന്നത്. ജിഗാനെറ്റ് ഓരോ നിമിഷവും നിങ്ങളോടൊപ്പമുള്ളതും ഓരോ നിമിഷത്തിലും കൂടുതല്‍ ചെയ്യാന്‍ സഹായിക്കുന്നതുമാണ് കവിതാ നായര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button