Latest NewsKeralaIndia

സ്വപ്‌ന സുരേഷ് പ്രമുഖരുമായി നടത്തിയ ചാറ്റുകള്‍ എന്‍.ഐ.എ. വീണ്ടെടുത്തു , പ്രമുഖർക്ക് കുരുക്ക് മുറുകി നിർണ്ണായക വിവരങ്ങൾ

ഇത്തരം സ്വകാര്യ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ട് എടുത്ത് ഗൂഗിൾ ഡ്രൈവിൽ സ്വപ്ന പ്രത്യേകം സൂക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് എൻ.ഐ.എ.

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പ്രമുഖരുമായി നടത്തിയ ഫോൺ ചാറ്റുകൾ എൻ.ഐ.എ. വീണ്ടെടുത്തു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ സ്വപ്ന ഗൂഗിൾ ഡ്രൈവിൽ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇതാണ് എൻ.ഐ.എ.യ്ക്ക് ലഭിച്ചിരിക്കുന്നത്. ഇത്തരം സ്വകാര്യ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ട് എടുത്ത് ഗൂഗിൾ ഡ്രൈവിൽ സ്വപ്ന പ്രത്യേകം സൂക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് എൻ.ഐ.എ.

പരിധിവിട്ടുള്ള ചാറ്റ് പിന്നീട് ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിക്കാനായിരിക്കാമെന്നു കരുതുന്നു. ഇക്കാര്യങ്ങൾ എൻ.ഐ.എ.യുടെ കേസ് ഡയറിയിലുണ്ടെന്നാണ് അറിയുന്നത്. ഇത് കൂടാതെ സ്വപ്നയും സരിത്തും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടിലെത്തിയിരുന്നതായി എൻ.ഐ.എ.യ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിങ്ങിനു പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കുടുംബാംഗങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ്‌ കരുതുന്നത്. ഉന്നതന്റെ മകൻ സ്വപ്നയുടെ ബിസിനസിൽ പങ്കാളിയാണെന്നുമാണ് എൻ.ഐ.എ. കണ്ടെത്തിയിരിക്കുന്നത്. അതേസമയം നെഞ്ചുവേദനയെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന ഫോണില്‍ ബന്ധപ്പെട്ടത് ഭരണതലത്തിലെ ഉന്നതനുമായെന്ന് സൂചന.

ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന്റെ മൊബൈലിലേക്ക് എത്തിയ സന്ദേശം സ്വപ്നയെ കാണിക്കുകയും അതിന് റെക്കോഡ് ചെയ്ത് മറുപടി നല്‍കുകയുമാണ് ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മയക്കു മരുന്നു കേസില്‍ സെയ്ഫ് അലീഖാന്റെ മകള്‍ക്ക് സമന്‍സ് അയക്കാന്‍ ഒരുങ്ങി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

ഉന്നതന്റെ മൊബൈലില്‍ നിന്നയച്ച സന്ദേശം മറ്റൊരു മൊബൈല്‍ ഫോണിലാക്കിയാണ് സ്വപ്നയുടെ അടുത്തുണ്ടായിരുന്ന ആളുടെ ഫോണിലേക്കയച്ചത്. എന്‍ഫോഴ്‌സ്‌മെന്റിന് സ്വപ്ന നല്‍കിയ മൊഴി എന്താണെന്നാണ് സന്ദേശത്തില്‍ ഉന്നതന്‍ ആരാഞ്ഞത്. ഇതിനു മറുപടിയാണ് സ്വപ്ന നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button