ന്യൂഡല്‍ഹി : ലഡാക്കില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുവെന്ന് ചിത്രസഹിതം പാകിസ്ഥാന്റെ പ്രചാരണം . പാകിസ്ഥാന്റെ പ്രചാരണത്തെ തേച്ചൊട്ടിച്ച് ഇന്ത്യയും. വസ്തുത പുറത്തുവിട്ട് പിഐബി ഫാക്ട് ചെക്ക്. അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം തുടരുന്നതിനിടെയാണ് ലഡാക്കില്‍ ഇന്ത്യന്‍ വ്യോമസേന ഹെലികോപ്റ്റര്‍ MI-17 തകര്‍ന്നുവീണു എന്നുള്ള വാര്‍ത്ത ചിത്രസഹിതം പ്രചരിച്ചത്. ഈ സന്ദേശത്തിന് പിന്നിലെ വസ്തുത പുറത്തുവിട്ടിരിക്കുകയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം(പിഐബി ഫാക്ട് ചെക്ക്).
ലഡാക്കില്‍ MI-17 ഹെലികോപ്റ്റര്‍ തകര്‍ന്നു എന്ന സന്ദേശംചിത്രം സഹിതം ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലാണ് പ്രചരിച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരടക്കം ഇത് പ്രചരിപ്പിച്ചു.
വസ്തുത
ഇങ്ങനെയൊരു അപകടം സമീപകാലത്തൊന്നും ലഡാക്കില്‍ നടന്നിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ നടന്ന അപകടത്തിന്റെ ചിത്രം സഹിതമാണ് ഇപ്പോള്‍ പാകിസ്ഥാന്‍ നടത്തുന്ന പ്രചാരണം. 2018 ഏപ്രിലില്‍ ലാന്‍ഡിംഗിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. അന്നത് ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments