ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ 25 എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലോക്‌സഭയിലെ 17 എംപിമാര്‍ക്കും രാജ്യസഭയിലെ എട്ട് എംപിമാര്‍ക്കുമാണ് കോവിഡ്. പാര്‍ലമെന്റ് അനക്‌സില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
ലോക്‌സഭയില്‍ ബിജെപിയുടെ 12 അംഗങ്ങള്‍ക്കും വൈഎസ്ആര്‍ കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍ക്കും ശിവസേന, ഡിഎംകെ, ആര്‍എല്‍പി എന്നീ പാര്‍ട്ടികളിലെ ഓരോ അംഗങ്ങളും പരിശോധനയില്‍ പോസിറ്റീവായി.
ഈ ശനിയാഴ്ചയ്ക്കുള്ളില്‍ നടന്ന ആര്‍ടി-പിസിആര്‍ പരിശോധനയില്‍ ആകെ 56 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പുറമെ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമുണ്ട്.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിന് മുന്നോടിയായി മുഴുവന്‍ എംപിമാര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. പരിശോധനയില്‍ നെ ഗറ്റീവ് ആയവര്‍ക്കു മാത്രമാണു പാര്‍ലമെന്റിന്റ് സമ്മേളനത്തിന് പ്രവേശനം.
Post Your Comments