MollywoodLatest NewsCinemaNewsEntertainment

സംവിധായകൻ പ്രിയനെ വിശ്വസിച്ചാണ് ഞാനും ആന്റണിയുമെല്ലാം കുഞ്ഞാലിമരക്കാരുടെ ഭാഗമായതെന്ന് മോഹൻലാൽ

സംവിധായകൻ പ്രിയദർശനെ വിശ്വസിച്ചാണ് കുഞ്ഞാലിമരക്കാർ സിനിമയിലേക്കിറങ്ങിയതെന്ന് മോഹൻലാൽ.
മലയാളത്തിനകത്തും പുറത്തും എത്രയോ സിനിമകൾ ചെയ്ത പ്രിയന് എടുക്കാൻപോകുന്ന സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി.

മരക്കാറിന്റെ അണിയറപ്രവർത്തനങ്ങളിലൊന്നും യാതൊരു സംശയത്തിനും വകനൽകാതെയാണ് അദ്ദേഹമത് ചിത്രീകരിച്ചത്. പ്രിയനെ വിശ്വസിച്ചാണ് ഞാനും ആന്റണിയുമെല്ലാം കുഞ്ഞാലിമരക്കാരുടെ ഭാഗമായത് എന്നും മോഹൻലാൽ .

എന്നാൽ മോഹൻലാൽ തന്നെ വിശ്വസിച്ച് നൂറിലധികം ദിവസം നൽകാൻ തയ്യാറായി വന്നപ്പോൾ തന്റെ ഉത്തരവാദിത്വം കൂടിയെന്നും സംവിധായകൻ പ്രിയദർശൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button