COVID 19Latest NewsIndiaNews

എംപിമാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കൽ ; ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി: എംപിമാരുടെ ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും 30 ശതമാനം വെട്ടിക്കുറയ്ക്കാൻ നിർദ്ദേശിക്കുന്ന ബിൽ ലോക്സഭ പാസാക്കി. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിൽ ഉൾപ്പെടെ വിനിയോഗിക്കുന്നതിനായി ആണിത് . പാർലമെന്റ് അംഗങ്ങളുടെ ശമ്പള, ആനുകൂല്യ, പെൻഷൻ ഭേദഗതി ബിൽ 2020 നാണ് ലോക്സഭ ഏകകണ്ഠേന അംഗീകാരം നൽകിയത്.

Read Also : മുഖ്യമന്ത്രിക്ക് ​ കോവിഡ് സ്ഥിരീകരിച്ചു

പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് ബിൽ ഇന്നലെ ലോക് സഭയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഒരു വർഷത്തേക്കാണ് ശമ്പളം കുറയ്ക്കുക. ഇത് സംബന്ധിച്ച ഓർഡിനൻസിന് ഏപ്രിൽ ആദ്യവാരം ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു.

Read Also : “നട്ടപ്പിരാന്ത് പിടിച്ചിരിക്കുകയാണ് പിണറായി വിജയന് , നെല്ലിക്കാത്തളം വെക്കാൻ സമയമായി” : സന്ദീപ് വാര്യർ 

കേന്ദ്രമന്ത്രിമാരടക്കമുള്ളവരുടെ ശമ്പളമാണ് കുറയ്ക്കുക. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഗവർണർമാർ തുടങ്ങിയവരും 30 ശതമാനം ശമ്പളം കുറയ്ക്കാൻ സന്നദ്ധത അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button