ലേ: ബിജെപി നേതാവും ലഡാക്കിലെ എംപിയുമായ ജംയാങ് സെറിംഗ് നംഗ്യാലിന് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് നംഗ്യാലിന് രോഗബാധ സ്ഥിരീകരിച്ചത്. ലഡാക്കിലെ ബിജെപി അധ്യക്ഷൻ കൂടിയായ സെറിംഗ് ട്വീറ്റിലൂടെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും പരിശോധനയ്ക്ക് വിധേയരാകാനും സ്വയം നിരീക്ഷണത്തിൽ പോകാനും അദ്ദേഹം നിർദ്ദേശിച്ചു.
കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ നേതൃത്വത്തിലുള്ള 25 കിലോമീറ്റർ സൈക്കിൾ റാലി ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളിൽ നംഗ്യാലും പങ്കെടുത്തിരുന്നു. ലഡാക്കിൽ ഇതുവരെ 3345 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 17 പേർ ലേയിലും 23 പേർ കാർഗിലിലും മരണപ്പെട്ടതുൾപ്പെടെ ലഡാക്കിൽ 40 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments