കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് രാജ്യം. എന്നാൽ രോഗമുക്തിയിൽ ഇന്ത്യ ഒന്നാമതെത്തിയെന്നാണ് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
Read Also : കൊറോണ വാക്‌സിന്‍ എന്ന് ലഭ്യമാകുമെന്ന് വെളിപ്പെടുത്തി സിറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട്
ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്ക് പ്രകാരം, രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 37,80,107 ആയി ഉയർന്നിരിക്കുകയാണ്. കൊവിഡ് മുക്തിയിൽ ആഗോളതലത്തിൽ ഒന്നാമതാണ് രാജ്യം ഇപ്പോൾ. രണ്ടാമതുള്ള ബ്രസീലിൽ 37,23,206 പേർക്കാണ് രോഗമുക്തി ലഭിച്ചത്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത യുഎസിൽ രോഗമുക്തി നേടിയവരുടെ എണ്ണമാകട്ടെ 24,51,406 ആണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 78 ശതമാനമായിരിക്കുകയാണ്. 24 മണിക്കൂറിനിടെ 77,512 പേര്‍ക്കാണ് അസുഖം ഭേദമായത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നതിനോടൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടാകുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 92,071 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 48,46,428 ആയി ഉയര്‍ന്നിട്ടുണ്ട്.
Post Your Comments