Latest NewsNewsIndiaInternational

ഐക്യരാഷ്ട്ര സഭ സിഎസ്‌ഡബ്ല്യു വോട്ടെടുപ്പില്‍ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

ജനീവ: ഐക്യരാഷ്ട്ര സഭയിലെ സിഎസ്ഡബ്ല്യു (കമ്മീഷന്‍ ഓണ്‍ ദ സ്റ്റാറ്റസ് ഓഫ് വിമന്‍)ലേക്കുള്ള വോ ട്ടെടുപ്പില്‍ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ.യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിനു (ഇസിഒഎസ്‌ഒസി) കീഴിലുള്ളതാണ് സിഎസ്‌ഡബ്ല്യു.

Read Also : മണികര്‍ണ്ണിക പൊളിച്ചതിന് വന്‍തുക നഷ്ടപരിഹാരമാവശ്യപ്പെട്ട് കങ്കണ റണാവത് 

ഏഷ്യ, പസഫിക് രാജ്യങ്ങൾക്കുവേണ്ടിയുള്ള വിഭാഗത്തിൽ അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളാണ് രണ്ടു സീറ്റുകളിലേക്കു മൽസരിച്ചത്. 54 അംഗങ്ങളുള്ള ഇസിഒഎസ്‌ഒസി തിങ്കളാഴ്ച നടത്തിയ വോട്ടെടുപ്പിൽ അഫ്ഗാനിസ്ഥാന് 39 വോട്ടും ഇന്ത്യയ്ക്ക് 38 വോട്ടുകളും ലഭിച്ചു.. 27 വോട്ടുകള്‍ മാത്രമേ ചൈനയ്ക്ക് നേടാന്‍ കഴിഞ്ഞുള്ളു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button