ന്യൂ ഡൽഹി : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാരണം മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്കുകൾ കേന്ദ്ര സര്‍ക്കാരിന്റെ കൈയിലില്ലെന്ന് രാഹുൽ ട്വിറ്ററിലൂടെ വിമർശിച്ചു.
मोदी सरकार नहीं जानती कि लॉकडाउन में कितने प्रवासी मज़दूर मरे और कितनी नौकरियाँ गयीं।
तुमने ना गिना तो क्या मौत ना हुई?
हाँ मगर दुख है सरकार पे असर ना हुई,
उनका मरना देखा ज़माने ने,
एक मोदी सरकार है जिसे ख़बर ना हुई।— Rahul Gandhi (@RahulGandhi) September 15, 2020
Also read : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ രോഗികളായത് 83,809 പേർ
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചെന്നോ, എത്ര തൊഴിലുകള്‍ നഷ്ടപ്പെട്ടെന്നോ മോദി സര്‍ക്കാരിന് അറിയില്ല. നിങ്ങള്‍ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കില്ലെന്നാണോ..? രാഹുൽ ചോദിച്ചു. അവര്‍ മരിക്കുന്നത് ഈ ലോകം മുഴുവന്‍ കണ്ടതാണ്. മോദി സര്‍ക്കാരിന് മാത്രം ഒന്നും അറിയില്ല,’ രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.
Post Your Comments