COVID 19Latest NewsNews

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ രോഗികളായത് 83,809 പേർ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 49.30 ലക്ഷമായി. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസവും ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Read also: ഇന്ത്യയിലെ പ്രമുഖരെ ചൈന നിരീക്ഷിക്കുന്ന സംഭവം : റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ചുമതല അജിത്ത് ഡോവലിന്

കോവിഡ് ബാധിച്ചു 1054 പേരാണ് രാജ്യത്ത് 24 മണിക്കൂറിനിടെ ജീവൻ വെടിഞ്ഞത്. ഇതോടെ ആകെ കോവിഡ് മരണങ്ങള്‍ 80,766 ആയി. നിലവില്‍ 9.90 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. അതേസമയം, 38.59 ലക്ഷം പേര്‍ രോഗമുക്തരായെന്നത് ആശ്വാസകരമാണ്.

ലോകത്ത് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാമതാണ്. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. അതേസമയം, കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണവും മരണവും ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button