COVID 19Latest NewsNews

ലോകത്ത്‌ കോവിഡ്‌ മരണം 9 ലക്ഷം കടന്നു; രോഗബാധിതർ 2.94 കോടി

വാഷിങ്‌ടൺ: കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്ത്‌ ഒൻപത് ലക്ഷം കവിഞ്ഞു. 932,395 പേരാണ് വൈറസ്ബാധമൂലം ഇതുവരെ മരണമടഞ്ഞത്. ‌29,433,585 ആണ് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 21,265,189 പേർ രോഗമുക്തി നേടി.

Read also:ബംഗാളിൽ 24 മണിക്കൂറിനിടെ രണ്ട് ബി.ജെ.പി. പ്രവർത്തകർ മരിച്ച നിലയിൽ; തൃണമൂലുകാര്‍ കൊലപ്പെടുത്തിയതെന്ന് ആരോപണം

കോവിഡ്‌ വ്യാപനം ഏറ്റവും രൂക്ഷമായ അമേരിക്കയിൽ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതുവരെ 6,748,858 പേർക്കാണ് യു.എസിൽ രോഗബാധ സ്ഥിരീകരിച്ചത്. 198,974 പേർ മരണമടഞ്ഞു. സുഖംപ്രാപിച്ചവരുടെ എണ്ണം 4,024,385 ആയി ഉയർന്നു എന്നത് ആശ്വാസം നൽകുന്നു.

ഇന്ത്യയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം നാൽപത്തിയെട്ട് ലക്ഷം കടന്നു. ഇന്നലെ മാത്രം 92,071 പേർക്ക് രോഗം സ്ഥിരീകരിച്ചു. 79,722 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. അതേസമയം, ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് അതിജീവനം നടക്കുന്ന രാജ്യമായി ഇന്ത്യ മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button