Latest NewsNewsInternational

ചൈനയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു: ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ അവസ്ഥയിൽ

ബെയ്ജിംഗ്: ചൈനയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു. രാജ്യത്തെ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. രോഗികൾ വർദ്ധിച്ചതോടെ രാജ്യത്തെ പല പ്രവിശ്യകളിലും മരുന്നുക്ഷാമവും രൂക്ഷമായിരിക്കുകയാണ്. ചൈനയിലെ കോവിഡ് സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി.

Read Also: സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ തോമസ് ഐസക്കും കടകംപള്ളിയും ശ്രീരാമകൃഷ്ണനും മാനനഷ്ടക്കേസ് കൊടുക്കും

ചൈനയിലെ സാഹചര്യം അതീവ ഗുരുതരമെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. രോഗ വ്യാപനം, രോഗികളുടെ എണ്ണം, അടിയന്തര ചികിത്സാ ആവശ്യങ്ങൾ എന്നിവയുടെ വിശദ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടു.

അതേസമയം, ജർമ്മനിയിൽ നിന്ന് ചൈന വാക്‌സിൻ വാങ്ങിത്തുടങ്ങിയതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ചൈനീസ് വാക്‌സിനുകളുടെ ഫലപ്രാപ്തിയിൽ നേരത്തെ ആരോഗ്യവിദഗ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു. പല ആശുപത്രികളിലും പുതുതായി എത്തുന്ന രോഗികളെ പ്രവേശിപ്പിക്കാൻ ആവാത്ത അവസ്ഥയാണ്. തീവ്രപരിചരണം വേണ്ടവർക്ക് പോലും ആശുപത്രി സൗകര്യം ലഭിക്കുന്നില്ലെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.

Read Also: ഗഗൻയാൻ: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം ഐഎസ്ആർഒ 2024ൽ ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button