Latest NewsIndiaNews

മരണനിരക്കിനെക്കുറിച്ചാണ് ആശങ്കപ്പെടേണ്ടത് എണ്ണത്തിലല്ല: മുഖ്യമന്ത്രി

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 5264 പേരോളം ഡൽഹിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്നുണ്ട്.

ന്യൂഡൽഹി: കോവിഡ് 19 മൂലം സംഭവിച്ച മരണനിരക്കിനെക്കുറിച്ചാണ് ആശങ്കപ്പെടേണ്ടത് അല്ലാതെ രോഗ ബാധിതരുടെ എണ്ണത്തിലല്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഡൽഹിയിലെ മരണനിരക്ക് മറ്റ് രാജ്യങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണെന്നും കെജ്‍രിവാൾ പറഞ്ഞു.

ഡൽഹിയിൽ ഇപ്പോൾ കോവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. 21 ലക്ഷത്തിനടുത്ത് പരിശോധനകളാണ് ഇതുവരെ നടത്തിയിരിക്കുന്നത്. മരണങ്ങളുടെ എണ്ണത്തിലാണ് ആശങ്ക വേണ്ടത്. അല്ലാതെ കൊവിഡ് ബാധിതരുടെ എണ്ണത്തിലല്ലയെന്ന് കെജ്‍രിവാൾ പറഞ്ഞു.

Read Also: വരുംനാളുകളില്‍ ലോകത്തിന് ദിശ നിര്‍ണയിക്കുക ഇന്ത്യയാകും: ഭഗവാന്‍ രാമന്റെ അനുഗ്രഹത്താല്‍ ഇന്ത്യ ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യമാകുമെന്ന് അരവിന്ദ് കെജ്‌രിവാൾ

കോവിഡ് പരിശോധനയ്ക്കായി രാജ്യത്ത് പലയിടങ്ങളിൽ നിന്നുള്ള ജനങ്ങൾ ഡൽഹിയിൽ എത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 5264 പേരോളം ഡൽഹിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്നുണ്ട്. വളരെ പ്രതിസന്ധി നിറഞ്ഞ സമയമാണിത്. മനുഷ്യചരിത്രത്തിൽ ഇത്രയും പ്രതിസന്ധി നിറഞ്ഞ ഒരു പകർച്ചവ്യാധിയെ അഭിമുഖീകരിച്ചിട്ടുണ്ടാകില്ല. മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരിശോധനാ കിറ്റുകൾ, പിപിഇ കിറ്റുകൾ, വെന്റിലേറ്ററുകൾ എന്നിവ നൽകിയതിന് കേന്ദ്രസർക്കാരിനോട് നന്ദിയുണ്ടെന്നും കെജ്‍രിവാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button