ഡല്‍ഹി : രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള രാജ്യത്തെ പതിനായിരത്തോളം പേരെ ചൈന നിരീക്ഷിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കും. ഈ വിവരങ്ങള്‍ അന്വേഷിച്ചു വിലയിരുത്തി യഥാസമയം റിപ്പോര്‍ട്ട് നല്‍കാനുള്ള ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ ഏല്പിച്ചിട്ടുണ്ട്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരടക്കം പ്രധാനികളായ 10,000 ഇന്ത്യക്കാരെ ചൈന സര്‍ക്കാരുമായി അടുപ്പമുള്ള സയന്‍സ് ആന്‍ഡ് ടെക്നോളജിയെന്ന സ്ഥാപനം നിരീക്ഷിക്കുന്നുവെന്ന വാര്‍ത്ത ഇന്നലെ ഒരു ദേശീയ മാധ്യമം പുറത്തു വിട്ടിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനീസ് കമ്പനി ഇന്ത്യയെ നോട്ടമിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ചൈനീസ് ഐ.ടി വ്യവസായ മന്ത്രലായങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഷെന്‍സെന്‍ ഡേറ്റ ടെക്നോളജിയുടെ വെബ്സൈറ്റില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്റേയും ഡേറ്റ മേല്‍നോട്ടം കമ്പനിക്കാണെന്നും അവകാശപ്പെടുന്നു.
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ സുപ്രീംകോടതി ജഡ്ജിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ പ്രമുഖരായ പലരും ഈ പതിനായിരം പേരില്‍ ഉള്‍പ്പെടുന്നു. സ്റ്റാര്‍ട്ടപ്പുകളടക്കം നിരവധി ഇന്ത്യന്‍ സംരംഭങ്ങളും ചൈനീസ് നിരീക്ഷണത്തിലാണ്.
ഉന്നത ഉദ്യോഗസ്ഥരും ചില മാദ്ധ്യമപ്രവര്‍ത്തകരും ചൈന നിരീക്ഷിക്കുന്നവരുടെ പട്ടികയിലുണ്ട്. സമൂഹ മാദ്ധ്യമങ്ങളുടെ നിരീക്ഷണമാണ് നടത്തുന്നതെന്നാണ് സൂചന. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍, ഇമെയിലുകളിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ സൂചനകളൊന്നും റിപ്പോര്‍ട്ടിലില്ല.
ഇന്ത്യയിലെ വിവരശേഖരണത്തോട് പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.സാമൂഹിക മാധ്യമങ്ങള്‍ അടക്കം നിരവധി വഴികള്‍ ഇതിനായി ചൈന ഉപയോഗിക്കുന്നുവെന്നാണ് പത്രം പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ആഭ്യന്തര സുരക്ഷ സംബന്ധിക്കുന്ന പ്രശ്നമായതിനാലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് തന്നെ നേരിട്ട് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
Post Your Comments