COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡ് രോഗമുക്തരുടെ നിരക്കില്‍ വന്‍ വര്‍ധനവ് : ആരോഗ്യ മന്ത്രാലയം

ദില്ലി : ഇന്ത്യയുടെ കോവിഡ് രോഗമുക്തി നിരക്ക് 78.28 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച കേസുകള്‍ 28,69,338 കവിഞ്ഞതായും ഇതില്‍ മൊത്തം 38,59,399 പേര്‍ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 9,90,061 സജീവ കോവിഡ് -19 കേസുകളുണ്ട്. ഇതില്‍ മൊത്തം കോവിഡ് കേസുകളുടെ 20.08 ശതമാനം മാത്രമാണെന്നുമാണ് രാവിലെ 8 ന് പുറത്തുവിട്ട ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം.

സജീവമായ കേസുകളില്‍ പകുതിയും (48.8 ശതമാനം) മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഛത്തീസ്ഗഡ്, ഒഡീഷ, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കോവിഡ് കേസുകളില്‍ നാലിലൊന്ന് (24.4 ശതമാനം) എന്നും മന്ത്രാലയം അറിയിച്ചു.

മൊത്തം സജീവമായ കേസുകളില്‍ 60.35 ശതമാനം മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നിവയാണ്. ഈ സംസ്ഥാനങ്ങളില്‍ തന്നെയാണ് ആകെ കണ്ടെടുത്ത കേസുകളില്‍ 60 ശതമാനവും (59.42 ശതമാനം) റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1,054 മരണങ്ങളില്‍ 69 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ദില്ലി എന്നിവിടങ്ങളിലാണ്.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മരണങ്ങളില്‍ 37 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ് (29,894 മരണങ്ങള്‍) .അടുത്ത 24 മണിക്കൂറിനുള്ളില്‍ (363 മരണങ്ങള്‍) 34.44 ശതമാനം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ കോവിഡ് -19 കേസുകള്‍ 49,30,236 ആയി ഉയര്‍ന്നു. ഒരു ദിവസം 83,809 പേര്‍ക്കാണ് പോസിറ്റീവ് ആയത്. മരണസംഖ്യ 80,776 ആയി ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button