ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നും സീവ്രവാദികളെ സഹായിക്കാനായി കൊണ്ടു വന്ന ആറ് ലക്ഷം രൂപയും സുരക്ഷാ സേന പിടിച്ചെടുത്തു. പുല്‍വാമയിലെ ലാദു ക്രോസിംഗില്‍ വച്ചാണ് രണ്ട് തീവ്രവാദികളെ അവന്തിപോറ പോലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം അറസ്റ്റുചെയ്തത്. ഇവര്‍ ഷോപിയാനില്‍ നിന്ന് തീവ്രവാദികള്‍ക്ക് പണം എത്തിക്കാന്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു.
അറസ്റ്റിലായ തീവ്രവാദികള്‍ക്ക് അല്‍-ബദര്‍ ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നും ഗാസികല്‍ അവന്തിപോറ നിവാസിയായ റയീസ് ഉല്‍ ഹസ്സന്‍, ദര്‍സാര അവന്തിപോറ സ്വദേശിയായ മുഷ്താഖ് അഹ്മദ് മിര്‍ എന്നിവരാണ് പിടിയിലായതെന്നും ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അല്‍-ബദര്‍ സംഘടനയുടെ തീവ്രവാദ ധനസഹായത്തിനായി 6 ലക്ഷം രൂപ ഇന്ത്യന്‍ കറന്‍സി ഉള്‍പ്പെടെ നിരോധിത സംഘടനയായ അല്‍-ബദറിന്റെ പ്രവര്‍ത്തകരുടെ കൈവശം നിന്ന് സൈന്യം കണ്ടെടുത്തു. തീവ്രവാദികള്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം രജിസ്‌ട്രേഷന്‍ നമ്പര്‍ ജെ.കെ 01 എ.സി- 4035 സൈന്യം പിടിച്ചെടുത്തു.
Post Your Comments