Latest NewsKeralaNews

തിരുവനന്തപുരം നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് റിമാൻഡ് പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് റിമാൻഡ് പ്രതി രക്ഷപ്പെട്ടു. പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്ത ജയേഷ് എന്ന പ്രതിയാണ് രക്ഷപ്പെട്ടത്. ജയേഷിനെ കഴിഞ്ഞ ദിവസമാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു. പൂജപ്പുര എൽബിഎസ് കേന്ദ്രത്തിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. പൂജപ്പുര പൊലീസ് ജില്ലാ ജയിൽ അധികൃതരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു.

Read Also: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആശുപത്രിയിൽ നിന്ന് ഫോൺ വിളിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി നഴ്‌സുമാർ

അതേസമയം സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൂടുതൽ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നൽകിയിട്ടുള്ളത്. മൂന്ന് പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. സോഷ്യൽ മീഡിയ സെല്ലിലെ പൊലീസുകാരനും രണ്ട് ഡ്രൈവർമാർക്കുമാണ് പുതുതായി വൈറസ് ബാധിച്ചത്. ഇതോടെ പൊലീസ് സോഷ്യൽ മീഡിയ സെൽ ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചു. നേരത്തെ ഹൈടെക്ക് സെല്ലിലെ പൊലീസുകാര്‍ക്ക് അടക്കം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

shortlink

Post Your Comments


Back to top button