Latest NewsIndiaNewsCrime

വാക്ക് തർക്കം ; ഒന്നാംവിവാഹവാർഷിക ദിനത്തിൽ യുവതി ആത്മഹത്യ ചെയ്തു

ചെന്നൈ : ഭർത്താവിനോട് വഴക്കിട്ട യുവതി ഒന്നാംവിവാഹവാർഷിക ദിനത്തിൽ വീട്ടിൽ തൂങ്ങിമരിച്ചു. ചെന്നൈ മധുരവയലിൽ താമസിക്കുന്ന സുരേഷിന്റെ (30) ഭാര്യ സന്ധ്യയാണ് (26) മരിച്ചത്.

ഒന്നാം വിവാഹവാർഷികദിനത്തിൽ തന്റെ മാതാപിതാക്കളെ സന്ദർശിക്കാമെന്ന് സുരേഷ് പറഞ്ഞതിനെ സന്ധ്യ എതിർത്തതോടെയാണ് ഇരുവർക്കുമിടയിൽ വഴക്കാരംഭിച്ചത്. അനാവശ്യമായി പണം ചെലവാക്കേണ്ടെന്നും ആഘോഷം വീട്ടിലാക്കാമെന്നുമായിരുന്നു സന്ധ്യയുടെ അഭിപ്രായം.

ഇതേച്ചൊല്ലി തർക്കിച്ച സുരേഷ് സന്ധ്യയുമായി പിണങ്ങി വീട്ടിലിരിക്കാതെ ജോലിക്ക് പോയി. പതിവുപോലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ സന്ധ്യയെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. സംഭവത്തിൽ മധുരവയൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button