News

മുണ്ടുപൊക്കികാണിക്കുന്നതോ സമരം; യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സമരത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

 

തിരുവനന്തപുരം: മുണ്ടുപൊക്കികാണിക്കുന്നതോ സമരം; യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സമരത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ .
സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനും ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനും ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

പാരിപ്പള്ളിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രി കെ.ടി. ജലീലിന്റെ വാഹനത്തിനു കുറുകേ വാഹനം കയറ്റിയിട്ടതും കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയ്ക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാസ്താംകോട്ടയില്‍ ആഭാസകരമായി പ്രതികരിച്ചതും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കിയത്. ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുന്‌പോഴാണ് കൊല്ലം പാരിപ്പള്ളി ജംഗ്ഷനിനടുത്ത് മന്ത്രിയെ തടഞ്ഞത്. ഒരു കാര്‍ റോഡിലേക്ക് കയറ്റി ഇടുകയായിരുന്നു. വലിയ അപകടം ക്ഷണിച്ചുവരുത്തുന്ന കാര്യമാണുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button