ന്യൂഡല്‍ഹി : ഇന്ത്യയില്‍ കുറ്റമല്ല മറിച്ച് മതമാണ് ഓരാള്‍ ജയിലില്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി പറഞ്ഞു. അറസ്റ്റിലായ ജെ എൻ യു നേതാവ് ഉമര്‍ ഖാലിദിന് പിന്തുണ അറിയിച്ച് സംസാരിക്കവേയാണ് മുഫ്തി വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത്.
Also Read : മെയ്ക് ഇൻ ഇന്ത്യ : എ കെ 47 ബുള്ളെറ്റുകളെ ചെറുക്കാൻ അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുമായി ഇന്ത്യ
ഉമര്‍ ഖാലിദിന്റെ അറസ്റ്റിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു മുഫ്തിയുടെ പ്രതികരണം. ഇന്ത്യയില്‍ ഒരാള്‍ ജയിലില്‍ പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ചെയ്ത കുറ്റകൃത്യമല്ല മറിച്ച് മതമാണ്. ഉമറിനെയും സഫൂറയേയും തടവിലാക്കിയതില്‍ അതിശയമില്ല. പക്ഷെ കബില്‍ മിശ്രയും, കോമള്‍ ശര്‍മ്മ എന്നിവര്‍ ഇതില്‍ നിന്നെല്ലാം പുറത്താണ് – മുഫ്തി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം മുഫ്തിയുടെ വര്‍ഗ്ഗീയ പരാമര്‍ശം നിറഞ്ഞ ട്വീറ്റ് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.
Post Your Comments