
തിരുവനന്തപുരം: വായ്പാ മാനദണ്ഡങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കെഎഫ്സി. ആയിരം യുവസംരംഭകര്‍ക്കായി ഒരു വര്‍ഷത്തിനുളളില്‍ മുന്നൂറു കോടി രൂപ വായ്പയായി വിതരണം ചെയ്യുമെന്ന് കെഎഫ്സി ചെയര്മാന് ടോമിന് തച്ചങ്കരി അറിയിച്ചു. അമ്പത് ലക്ഷം രൂപയാണ് ഒരാള്‍ക്ക് ലഭിക്കുന്ന പരമാവധി വായ്പാ തുക. ഏഴു ശതമാനം പലിശ നിരക്കില്‍ വായ്പ കിട്ടും. വിദേശത്തു നിന്ന് ജോലി അവസാനിപ്പിച്ച് മടങ്ങിയ പ്രവാസികള്‍ക്ക് നോര്‍ക്ക സബ്സിഡി കൂടി ചേര്‍ന്ന് 4 ശതമാനം പലിശയ്ക്ക് പണം നല്‍കും. അഞ്ഞൂറു പേര്‍ക്ക് യാതൊരു ഈടും നല്‍കാതെയും വായ്പ നല്‍കും. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും തച്ചങ്കരി പറഞ്ഞു.
Read Also: സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വീണ്ടും പരിഷ്കരിച്ച് എസ്.ബി.ഐ
വിദേശത്തു നിന്ന് ജോലി അവസാനിപ്പിച്ച് മടങ്ങിയ പ്രവാസികള്‍ക്ക് നോര്‍ക്ക സബ്സിഡി കൂടി ചേര്‍ന്ന് 4 ശതമാനം പലിശയ്ക്ക് പണം നല്‍കും. അഞ്ഞൂറു പേര്‍ക്ക് യാതൊരു ഈടും നല്‍കാതെയും വായ്പ നല്‍കും.
Post Your Comments