
ടോക്യോ: ജപ്പാനിൽ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായ യോഷിഹിഡെ സുഗ അടുത്ത പ്രധാനമന്ത്രിയാകും. അനാരോഗ്യത്തെ തുടര്‍ന്ന് ഷിന്‍സോ ആബെ രാജിവച്ചതിനെ തുടര്‍ന്നാണ് ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായ സുഗ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. ആബെയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി സുഗയെ തെരഞ്ഞെടുത്തതോടെയാണ് ആദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായത്. നിലവിൽ ജപ്പാനിലെ ചീഫ് ക്യാബിനറ്റ് സെക്രട്ടറിയാണ് സുഗ.
പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പാർട്ടി തിരഞ്ഞെടുപ്പിൽ സുഗ 377 വോട്ട് നേടി. മറ്റ് രണ്ട് സ്ഥാനാർത്ഥികളും ചേർന്ന് നേടിയത് 157 വോട്ട് മാത്രമാണ്.ജപ്പാൻ ക്യാബിനറ്റിൽ മുഖ്യപങ്കും ലിബറൽ ഡെമോക്രാറ്റിക് അംഗങ്ങളാണുളളത്. അതിനാൽ തന്നെ ബുധനാഴ്‌ച പാർലമെന്റിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ സുഗ പ്രധാനമന്ത്രിയാകുമെന്നത് ഏതാണ്ട് ഉറപ്പാണ്.
ഓഗസ്റ്റ് 28നാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. ദീര്‍ഘകാലമായി ആരോഗ്യപ്രശ്‍നങ്ങള്‍ അലട്ടിയിരുന്ന ആബെയുടെ ആശുപത്രി സന്ദര്‍ശനങ്ങള്‍ ജാപ്പനീസ് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.എട്ട് വര്‍ഷമായി ആബെയ്‍ക്ക് ഒപ്പമുള്ള 71 വയസ്സുകാരനായ സുഗ, അദ്ദേഹത്തിന്‍റെ വലംകൈയ്യായാണ് അറിയപ്പെടുന്നത്. ആബെയുടെ സാമ്പത്തിക നയങ്ങള്‍ തന്നെയാകും സുഗ പിന്തുടരുകയെന്നാണ് ജാപ്പനീസ് ബിസിനസ് ദിനപത്രം നിക്കീ ഏഷ്യന്‍ റിവ്യൂ നിരീക്ഷിക്കുന്നത്.
Post Your Comments