Latest NewsKerala

കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കുപ്രസിദ്ധ ഗുണ്ടകൾ ഒത്തുചേർന്ന സംഭവം , സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഗുണ്ടാ സംഗമം നടന്ന സംഭവത്തിൽ അന്വേഷണം. തിരുവനന്തപുരം ഡി.സി.സി അംഗം ചേന്തി അനിലിന്റെ് വീട്ടിലാണ് കുപ്രസിദ്ധ ഗുണ്ടകള്‍ ഒത്തുചേര്‍ന്നത്. മുത്തുറ്റ് പോള്‍ എം ജോര്‍ജ് വധക്കേസിലടക്കം പ്രതികളായിരുന്ന ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരുള്‍പ്പെടെ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഗുണ്ടകളാണ് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഒത്തുകൂടിയത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സിനി വി.ആറിന്റെ ഭര്‍ത്താവാണ് ചേന്തി അനില്‍. അതേസമയം സംഭവം വിവാദമായിരിക്കുകയാണ്. ആക്രമണങ്ങള്‍ക്ക് പദ്ധതിയിടാനാണോ സംഘം ഒത്തുചേര്‍ന്നതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഒരാഴ്ച മുമ്പ് ശ്രീകാര്യത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഒപ്പം താമസിക്കുന്ന യുവതിയെയും കൈകുഞ്ഞിനെയും ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച അയൽവാസി വെട്ടേറ്റു മരിച്ചു

വെട്ടേറ്റ ശരത് ലാല്‍ അന്ന് ചേന്തി അനിലിന്റെ വീട്ടിലേക്കാണ് ഓടിക്കയറിയത്. എന്നാല്‍ കൂട്ടായ്മ നടന്നിട്ടില്ലെന്ന് ചേന്തി അനി പ്രതികരിച്ചു. തലസ്ഥാന നഗരത്തിന് ഭീഷണിയായ ഗുണ്ടകളുടെ കൂട്ടായ്മയെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button