ആലപ്പുഴ: വിവാദപ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി ജി. സുധാകരൻ. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നും ഇവിടെ സംശയത്തിന് അതീതയാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഇത് തണ്ണീർമുക്കം പഞ്ചായത്തിലെ സ്വീകരണ പരിപാടിയിൽ, പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്നതിനിടയിലാണ് പറഞ്ഞതെന്നും ഇതിന് സംസ്ഥാന രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Read also:കമന്റേറ്ററി നിരയിലെ സ്ഥിര സാന്നിധ്യമായിരുന്ന സഞ്ജയ് മഞ്ജരേക്കർ ഇത്തവണ ഐപിഎല്ലിലില്ല
പ്രസംഗത്തിലെ ചില വാചകങ്ങൾ മാത്രം അടർത്തിയെടുത്ത് മറ്റൊരു സന്ദർഭവുമായി ബന്ധിപ്പിച്ച് വാർത്തയാക്കിയത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സുതാര്യമായി വികസനപ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടു മാത്രം കാര്യമില്ല, അതു സുതാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ് ഇക്കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് സൂചിപ്പിക്കാനാണ് പ്രസംഗം നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments