COVID 19KeralaLatest NewsNews

ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി സ്കൂളുകൾ തുറന്നാൽ സംഭവിക്കാൻ പോകുന്നത് ; വൈറലായി ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗൺ ഇളവുകൾ നല്‍കിയതോടെ സംസ്ഥാനത്തും സ്കൂളുകള്‍ തുറക്കാനിരിക്കുകയാണ്. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലുള്ള സ്‌കൂളുകളില്‍ മാത്രമാകും പ്രവര്‍ത്തനം ആരംഭിക്കുക. മാസ്‌ക് ഉപയോഗിക്കണം, വിദ്യാര്‍ഥികള്‍ തമ്മില്‍ ആറ് അടി അകലം പാലിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകണം, ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്യണം, പൊതുസ്ഥലത്ത് തുപ്പരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്.

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജനുവരിയോടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സെപ്തംബര്‍ 21 മുതല്‍ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച്‌ സംസ്ഥാന റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വെള്ളിയാഴ്ച നല്‍കും.

എന്നാല്‍ സ്കൂളുകള്‍ തുറന്നാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ വിശദമാക്കുകയാണ് ഡോ. ദീപു സദാശിവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍.സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചാല്‍ രോഗസംക്രമണം വേഗതയിലാവുമെന്ന് കുറിപ്പില്‍ പറയുന്നു.. സ്‌കൂളുകള്‍ തുറന്നാല്‍, കുട്ടികളുടെ ഇടപഴകല്‍, സ്‌കൂള്‍ വാഹനങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, സ്‌കൂളിലെ അദ്ധ്യപക/ അനദ്ധ്യാപക ഇടപഴകലുകള്‍ എല്ലാം പുനരാരംഭിക്കുന്നതോടെ രോഗസംക്രമണം വേഗതയിലാവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് കാണാം :

*കേരളത്തില്‍ സ്‌കൂളുകള്‍ എന്ന് തുറക്കുന്നത് എങ്ങനെ എപ്പോള്‍ വേണം എന്നത് ചിന്തിക്കേണ്ടത് തന്നെയാണ്, എന്നാല്‍ വസ്തുതകള്‍ തുലനം ചെയ്താല്‍ സ്‌കൂള്‍ തുറക്കാറായിട്ടില്ല എന്ന് തന്നെ നിരീക്ഷിക്കാനാവും.*

കാരണങ്ങള്‍ ചുവടെ,

1 . *രോഗവ്യാപന തോത് കൂടും *

മറ്റു സംസ്ഥാനങ്ങളിലെയോ ഇന്ത്യയിലെ ആകെ പൊതുവിലെ സാഹചര്യമോ അല്ല കേരളത്തില്‍.

കേരളം രോഗസംക്രമണത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് ഇത് വരെ എത്തിയിട്ടില്ല. നമ്മള്‍ ഇപ്പോളും രോഗസംക്രമണ തോത് താമസിപ്പിക്കാന്‍ ഇഞ്ചോടിഞ്ച് പൊരുതുന്ന തന്ത്രം തന്നെയാണ് തുടരുന്നത്.

സ്‌കൂളുകള്‍ തുറന്നാല്‍, കുട്ടികളുടെ ഇടപഴകല്‍, സ്‌കൂള്‍ വാഹനങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, സ്‌കൂളിലെ അധ്യാപക/ അനദ്ധ്യാപക ഇടപഴകലുകള്‍ എല്ലാം പുനരാരംഭിക്കുന്നതോടെ രോഗസംക്രമണം വേഗതയിലാവും.

2 . പ്രായമേറിയവരെ സംരക്ഷിച്ചു നിര്‍ത്തുന്ന റിവേഴ്‌സ് ക്വാറന്റൈന്‍ പ്രതിരോധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴും.

നമ്മുടെ സാമൂഹിക ക്രമം അനുസരിച്ചു പ്രായമേറിയവര്‍ കുട്ടികളുമായി വീട്ടില്‍ ഇടപഴകാന്‍ സാധ്യത ഏറെയാണ്. നാം അവരെ സംരക്ഷിച്ചു നിര്‍ത്തിയത് കൊണ്ട് കൂടിയാണ് നിലവില്‍ മരണനിരക്ക് കുറഞ്ഞിരിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നത് മൂലം പ്രായമേറിയവരിലേക്കു രോഗാണു കൂടുതല്‍ എത്താനും, കൂടുതല്‍ രോഗികളും, കൂടുതല്‍ മരണവും സംഭവിക്കാനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നു.

ഒരു അനുഭവം വെറുതെ നോക്കാം, എല്ലാ വര്‍ഷവും സ്‌കൂള്‍ തുറന്നു ഇതുവരെ ഉള്ള കാലഘട്ടത്തില്‍ കുട്ടികള്‍ക്കും അതു വഴി വീട്ടിലുള്ളവര്‍ക്കും സ്ഥിരമായി ഉണ്ടാവാറുള്ള ജലദോഷപ്പനി പല കുടുംബത്തിലും ഇത്തവണ ഉണ്ടായിട്ടേ ഉണ്ടാവില്ല എന്നാണു കേട്ടറിവ്. കഴിഞ്ഞ വര്‍ഷങ്ങള്‍ നോക്കിയാല്‍ ഇതിനിടയില്‍ 5 6 തവണ എങ്കിലും ഉണ്ടാവേണ്ട സമയം ആയിട്ടുണ്ട്.

3. സ്‌കൂള്‍ തുറന്നാല്‍ കുട്ടികളില്‍ രോഗം പകര്‍ന്നു പിടിക്കാനുള്ള സാധ്യത എത്രത്തോളം?

നോക്കൂ സ്‌കൂളുകള്‍ തുറന്നപ്പോള്‍, അമേരിക്കയില്‍ സംഭവിച്ചത് ഓര്‍ക്കാം,

സ്‌കൂള്‍ തുറന്ന ആദ്യ 2 ആഴ്ചയില്‍ 97,000 കുട്ടികള്‍ക്കാണ് കോവിഡ് ബാധ ഉണ്ടായത്. ( ആകെ ഇതുവരെ 480,000 കുട്ടികളാണ് ഡട ല്‍ രോഗബാധിതര്‍.

ഡഅഋ യില്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും ഇപ്പോള്‍ സംഭവിക്കുന്നതും വിഭിന്നമല്ല, രോഗബാധ ഉയരുന്നു എന്ന് കണ്ടു സ്‌കൂള്‍ തുറക്കുന്ന ഘട്ടങ്ങള്‍ നീക്കി വെക്കുകയാണ് ഒട്ടേറെ രാജ്യങ്ങള്‍.

ആദ്യകാലത്ത് രോഗം വന്നു പോയ പല സ്ഥലങ്ങളില്‍ പോലും സ്‌കൂളുകള്‍ തുറക്കുന്ന നടപടിക്രമങ്ങള്‍നടക്കുന്നതേയുള്ളൂ, ഭാഗികമായോ ഘട്ടം ഘട്ടമായോ മാത്രമേ അവിടെയും തുറക്കൂ.

കുട്ടികളുടെ എണ്ണം, ജന സാന്ദ്രത കുറവും, മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും ഒക്കെ ഉള്ള രാജ്യങ്ങള്‍ പോലും ആ ഘട്ടത്തിലേക്ക് എത്തുന്നതേയുള്ളൂ എന്നത് വിഭവ ശേഷിയും സൗകര്യങ്ങളും കുറവുള്ള നാം ചിന്തിക്കണം.

4 . കുട്ടികള്‍ ‘കോവിഡ് സേഫ്’ ആണോ? കുട്ടികളിലെ അപകട സാധ്യത എത്രത്തോളം ഉണ്ട്?

രോഗം പ്രത്യക്ഷപ്പെട്ടു ഒന്‍പതാം മാസത്തിലേക്ക് നാം കടക്കുമ്ബോള്‍ രോഗബാധയുമായി ബന്ധപ്പെട്ടു അനേകം പുതിയ പഠനങ്ങള്‍ പുതിയ അറിവുകള്‍ അനുദിനം മുന്നോട്ടു വെക്കുന്നുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button