COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2540 പേർക്ക്: 2110 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2540 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2110 പേർ രോഗമുക്തി നേടി. 15 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ  രോഗം ബാധിച്ചു. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. സംസ്ഥാനത്ത് ആകെ 39,486 കോവിഡ് ആക്റ്റീവ് കേസുകളാണ് ഉള്ളത്.

മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനെയാണ് കണക്കുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button