ഞായറാഴ്ച അറസ്റ്റുചെയ്ത ആറ് പ്രതികളും മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ ഭാഗമാണെന്നും റിയ ചക്രവര്‍ത്തി, ഷോയിക് ചക്രബര്‍ത്തി, സുശാന്ത് സിംഗ് രജ്പുത് എന്നിവരുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. കരംജീത് സിംഗ്, ഡ്വെയ്ന്‍ ഫെര്‍ണാണ്ടസ്, സങ്കേത് പട്ടേല്‍, അങ്കുഷ് അര്‍നെജ, സന്ദീപ് ഗുപ്ത, അഫ്താബ് ഫത്തേ അന്‍സാരി എന്നീ ആറ് പ്രതികളെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. റിമാന്‍ഡിനായി തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇവരെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
റിയ ചക്രബര്‍ത്തി, ഷോയിക് ചക്രബര്‍ത്തി എന്നിവര്‍ക്കെതിരേ മയക്കുമരുന്ന് കുറ്റവാളികളെ കണ്ടെത്തുക, ഇവര്‍ക്ക് സൗകര്യമൊരുക്കി കൊടുക്കുക, പാര്‍പ്പിക്കുക തുടങ്ങിയ കേസുകളില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നു.
റിയ, അവരുടെ സഹോദരന്‍ ഷോയിക്, സുശാന്ത് രജപുത് എന്നിവരുമായുള്ള ബന്ധം വിശദീകരിച്ച എന്‍സിബി അധികൃതര്‍, മുംബൈയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളില്‍ മയക്കുമരുന്ന് കടത്തുകയായിരുന്ന അനുജ് കേശ്വാനിയില്‍ നിന്ന് അങ്കുഷ് അര്‍നെജ ഹാഷിഷും എംഡിഎംഎയും വാങ്ങിയതായി പറഞ്ഞു. കേശ്വാനിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ എന്‍സിബി വലിയ അളവില്‍ കഞ്ചാവ് കണ്ടെടുത്തിരുന്നു.
അറസ്റ്റിലായ മറ്റൊരു മയക്ക്മരുന്ന് വില്‍പനക്കാരനായ കൈസാന്‍ ഇബ്രാഹിമുമായി കേശ്വാനി നേരിട്ട് ബന്ധപ്പെട്ടിരുന്നു. ഷോയിക് ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം റിയ ചക്രവര്‍ത്തിയുമായും അന്തരിച്ച സുശാന്ത് സിംഗ് രജ്പുതുമായും നേരിട്ട് ബന്ധപ്പെട്ടിരുന്ന ദിപേഷ് സാവന്തിന് ഇബ്രാഹിം മയക്കുമരുന്ന് കൈമാറിയിരുന്നു.
അറസ്റ്റിലായ മറ്റൊരു പ്രതിയായ കരംജിത് സിങ്ങുമായി അനുജ് അര്‍നെജയും ബന്ധപ്പെട്ടിട്ടുണ്ടെന്നും മയക്കുമരുന്ന് വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നുവെന്നും എന്‍സിബി അധികൃതര്‍ വെളിപ്പെടുത്തി. കരംജീത്തും ഷോയിക്കുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു, കൂടാതെ കരംജീത്തും ഷോയിക്കും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റ് മയക്കുമരുന്ന് ശേഖരണം സംബന്ധിച്ച ചര്‍ച്ച വെളിപ്പെടുത്തുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. സാമുവല്‍ മിറാന്‍ഡ, ഷോയിക്, റിയ, സുശാന്ത് സിംഗ് രജ്പുത് എന്നിവരുമായി കരംജിത് നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഷോയിക് ചക്രവര്‍ത്തിയുടെ സ്‌കൂള്‍ സുഹൃത്ത് സൂര്യദീപ് മെഹോത്രയുടെ ഉടമസ്ഥതയിലുള്ളത് ഉള്‍പ്പെടെ മുംബൈയിലെ രണ്ട് പരിസരങ്ങളില്‍ എന്‍സിബി അധികൃതര്‍ റെയ്ഡ് നടത്തി. ഷോയിക്, റിയ, അന്തരിച്ച സുശാന്ത് സിംഗ് രജ്പുത് എന്നിവരുടെ സുഹൃത്തായിരുന്നു മെഹ്റോത്രയെന്ന് എന്‍സിബി അധികൃതര്‍ വെളിപ്പെടുത്തി. ബാന്ദ്രയിലെ കാപ്രി ഹൈറ്റ്‌സിലുള്ള സുശാന്തിന്റെ വസതിയും പിന്നീട് ബാന്ദ്രയിലെ മൗണ്ട് ബ്ലാങ്കും ഇയാള്‍ സന്ദര്‍ശിക്കുമായിരുന്നു. മൂന്നുപേര്‍ക്കും വേണ്ടി മെഹ്റോത്ര മയക്കുമരുന്ന് വാങ്ങിയിട്ടുണ്ടെന്നും ഇവരെ എന്‍സിബി അധികൃതര്‍ ചോദ്യം ചെയ്തതായും സംശയിക്കുന്നുണ്ട്.
കരംജീത്, അരഞ്ച, ഡ്വെയ്ന്‍ ഫെര്‍ണാണ്ടസ്, സന്ദീപ് ഗുപ്ത, സങ്കേത് പട്ടേല്‍, അഫ്താബ് അന്‍സാരി എന്നിവരെ തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കരംജീത്, അരഞ്ച, ഫെര്‍ണാണ്ടസ് എന്നിവരെ സെപ്റ്റംബര്‍ 16 വരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. ഗുപ്ത, പട്ടേല്‍, അന്‍സാരി എന്നിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Post Your Comments