തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ യുവജന വഞ്ചനക്കെതിരെ യുവമോര്‍ച്ചയുടെ ലോംങ് മാര്‍ച്ച് ആരംഭിച്ചു. അപ്രഖ്യാപിത നിയമനനിരോധനം അവസാനിപ്പിക്കുക, പിഎസ്‌സി റാങ്ക് ലിസ്റ്റുകളില്‍ നിന്ന് കാര്യക്ഷമമായി നിയമനങ്ങള്‍ നടത്തുക, പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ ക്യഷ്ണയുടെ നേത്യത്വത്തില്‍ ലോങ് മാര്‍ച്ച് ആരംഭിച്ചത്. റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം ലഭിക്കാത്തതുമൂലം ഓണനാളില്‍ ആത്മഹത്യ ചെയത് അനുവിന്റെ അമ്മ കൊളുത്തി നൽകിയ ദീപശിഖയും കൊണ്ടാണ്
ലോങ് മാര്‍ച്ച് .
കാരക്കോണത്ത് അനുവിൻറെ വീട്ടിൽ നിന്നാണ് നിന്നാണ് വൈകിട്ട് ലോങ് മാര്‍ച്ച് ആരംഭിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി സുധീര്‍ ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നിയമന കച്ചവടം ചെയ്യുന്ന ഇടതുപക്ഷ സർക്കാർ കച്ചവടം നിർത്തി, പി.എസ്. സി റാങ്ക് ലിസ്റ്റുകളിൽ നിന്നും നിയമനം നടത്തണമെന്ന്, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് വകുപ്പു മേധാവികൾക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ,
യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ജെ ആർ അനുരാജ്
ബി.എൽ.അജേഷ്, , ബി.ജി വിഷ്ണു എന്നിവർ സംസാരിച്ചു ചന്ദ്രകിരൺ
യുവമോർച്ച ജില്ലാ പ്രസിഡൻറ് ആർ. സജിത്ത്, പാപ്പനംകോട് നന്ദു തുടങ്ങിയവർ പങ്കെടുത്തു.
15 ചൊവ്വാഴ്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിക്കുന്നത്.
Post Your Comments