മുംബൈ : സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ വീണ്ടും കുറച്ച് എസ്ബിഐ. സെപ്റ്റംബർ 10 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. തിരഞ്ഞെടുത്ത കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് കുറിച്ചിരിക്കുന്നത്. സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് ഒരു വർഷത്തേക്ക് 20 ബേസിസ് പോയിൻറുകളും (ബിപിഎസ്), ഒരു വർഷത്തിനും രണ്ട് വർഷത്തിനുമിടയിലുള്ള സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് 20 ബേസിസ് പോയിൻറുകളുമാണ് ബാങ്ക് കുറച്ചത്.
പുതിയ നിക്ഷേപങ്ങൾക്കും കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പുതുക്കലിനും നിർദ്ദിഷ്ട പലിശനിരക്കുകൾ ബാധകമാകും. നേരത്തെ മെയ് 27 ന് എസ്ബിഐ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു.
Post Your Comments