Latest NewsKeralaNews

വീട് പെയിന്റ് അടിക്കാന്‍ ആധാരം പണയം വെച്ചിരിക്കുന്നു എന്നാണ് മന്ത്രി ജലീല്‍ പറയുന്നത്. ഇയാള്‍ തിരിമുറിഞ്ഞ കള്ളന്‍ ആണെന്നതിന് ഇതിലും വലിയ തെളിവ് വേണോ? സന്ദീപ് വചസ്പതി

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മന്ത്രി കെ.ടി.ജലീല്‍ ഇന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സന്ദീപ് വചസ്പതി  . വീട് പെയിന്റ് അടിക്കാന്‍ ആധാരം പണയം വെച്ചിരിക്കുന്നു എന്നാണ് മന്ത്രി ജലീല്‍ പറയുന്നത്. ഇയാള്‍ തിരിമുറിഞ്ഞ കള്ളന്‍ ആണെന്നതിന് ഇതിലും വലിയ തെളിവ് വേണോ? എന്നാണ് സന്ദീപ് വചസ്പതി തന്റെ കുറിപ്പിലൂടെ ചോദിച്ചിരിക്കുന്നത്.

Read also : കല്ലുവച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ല : മന്ത്രി കെ.ടി.ജലീല്‍

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

 

കെ ടി ജലീലുമായി ഷാഹിന നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള ഒരു ചോദ്യവും ഉത്തരവുമാണിത്. വീട് പെയിന്റ് അടിക്കാന്‍ ആധാരം പണയം വെച്ചിരിക്കുന്നു എന്നാണ് മന്ത്രി ജലീല്‍ പറയുന്നത്. ഇയാള്‍ തിരിമുറിഞ്ഞ കള്ളന്‍ ആണെന്നതിന് ഇതിലും വലിയ തെളിവ് വേണോ?. അതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങി വലിയ നേട്ടമെന്ന മട്ടില്‍ കൊട്ടിഘോഷിക്കുന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് ഇരിക്കട്ടെ ഒരു കുതിര പവന്‍. എന്ത് ഛര്‍ദ്ദിലും വാരി വിഴുങ്ങാന്‍ തയ്യാറായ കുറെ അണികളെയും ഇതുപോലുള്ള മാധ്യമ പ്രവര്‍ത്തകരേയും സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ നേട്ടം. മലയാളികളെ അല്ലാതെ മറ്റാരെയെങ്കിലും ഇങ്ങനെ പറ്റിക്കാന്‍ സാധിക്കുമോ?. കെ.ടി. ജലീല്‍ എന്നാല്‍ കള്ളം തൊഴിലാക്കിയ ജലീല്‍ എന്നാണോ അര്‍ത്ഥം.

shortlink

Related Articles

Post Your Comments

Related Articles


Back to top button