KeralaLatest NewsNews

ടാറ്റ കമ്പനി കൊവിഡ് ആശുപത്രി നിര്‍മ്മിച്ചു നല്‍കിയെങ്കിലും രോഗികളെ പ്രവേശിപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാതെ സംസ്ഥാനസർക്കാർ

കാസര്‍കോട്: ടാറ്റ കമ്പനി കൊവിഡ് ആശുപത്രി നിര്‍മ്മിച്ചു നല്‍കിയെങ്കിലും രോഗികളെ പ്രവേശിപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാതെ സംസ്ഥാനസർക്കാർ. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കാനുള്ള ഒരു നടപടിയും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പ്രവര്‍ത്തനം തുടങ്ങാനാവശ്യമായ രൂപരേഖ പോലും തയാറായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രവര്‍ത്തനം സംബന്ധിച്ച്‌ കൃത്യമായ മാര്‍ഗനിര്‍ദേശം കിട്ടിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചത്.

Read also: രാമായണം സീരിയലിലൂടെ പാകപ്പെടുത്തിയ ഹിന്ദുസമ്മതിയുടെ ബലത്തിലാണ് ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടത്: ഇസ്‌ലാമിനെയും ഇസ്‌ലാമികജീവിതത്തെയും ഉദാത്തവത്കരിച്ച് മലയാള സിനിമയിലെ ഷാഡോ പ്രൊഡ്യൂസേഴ്സ് ക്രിസ്തുമതത്തെ അപഹസിക്കുകയാണെന്ന് കെസിബിസി

എത്ര കിടക്കകള്‍, എത്ര രോഗികളെ പ്രവേശിപ്പിക്കും, സൗകര്യങ്ങളെന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ ആദ്യം തന്നെ ടാറ്റ അധികൃതര്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. ആശുപത്രിക്കായുള്ള കണ്ടെയ്‌നറുകള്‍ കൊണ്ടുവരാനായി ദേശീയപാതയില്‍ അമ്പട്ട വളവില്‍നിന്നും 12 മീറ്റര്‍ വീതിയിലുള്ള റോഡുനിര്‍മാണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയിരുന്നു. എങ്കിലും അരികുകെട്ടി ടാറിങ് നടത്തേണ്ട പ്രവൃത്തി ഇനിയും ബാക്കിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button