തിരുവനന്തപുരം: ചോദ്യം ചെയ്യുന്നത് ഒരു കുറ്റമാണോ ? മന്ത്രി കെ.ടി.ജലീലിന് പിന്തുണയുമായി മന്ത്രി. എ.കെ.ബാലന്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെ ന്യായീകരിച്ചാണ് മന്ത്രി എ.കെ. ബാലന്‍ രംഗത്ത് എത്തിയത്. ജലീലിനെതിരെ സംഘടിതമായ ആക്രമണമാണ് ഉണ്ടാകുന്നതെന്നും ജലീലിനെ തകര്‍ക്കുകയെന്നത് ലീഗിന്റെ അജണ്ടയാണെന്നും മന്ത്രി ബാലന്‍ പറഞ്ഞു.
ഖുര്‍ആന്‍ നിരോധിത പുസ്തകമല്ല. ബാഗേജിന് കസ്റ്റംസ് ക്ലിയറന്‍സ് ലഭിച്ചിരുന്നു. ഇഡിയുടെ ചോദ്യത്തിന് മറുപടി നല്‍കിയത് എങ്ങനെ കുറ്റമാകും. ജലീല്‍ കുറ്റക്കാരനാണെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളെ എന്‍ഫോഴ്സ്മെന്റെ ചോദ്യം ചെയ്യുകയും ജയിലിലാക്കുകയും ചെയ്തിട്ടുണ്ട്. പി. ചിദംബരം ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് കാലഘട്ടത്തില്‍ പ്രതിപക്ഷം നടത്തുന്ന സമരത്തെയും എ.കെ. ബാലന്‍ വിമര്‍ശിച്ചു. ഈ സമരങ്ങള്‍ നിയമവിരുദ്ധമാണെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സമരങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments