COVID 19Latest NewsKeralaNewsIndia

കേരളത്തില്‍ പടരുന്ന കൊറോണ വൈറസിനെക്കുറിച്ച് അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത് ; 170 ഓളം സാമ്പിളുകളാണ് പഠനത്തിനായെടുത്തത്

തിരുവനന്തപുരം: കേരളത്തില്‍ പടര്‍ന്ന കൊറോണ വൈറസിനെക്കുറിച്ച് അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്തു വിട്ടു.കോഴിക്കോട് മെഡിക്കല്‍ കോളേജും, ഡല്‍ഹിയിലെ സി.എസ്.ഐ.ആര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റഡ് ബയോളജിയും ചേര്‍ന്നാണ് പഠനം നടത്തിയത്.

കേരളത്തില്‍ പടര്‍ന്ന കൊറോണ വൈറസ് ജനതികവ്യതിയാനം സംഭവിച്ചെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയ രോഗികളില്‍ നിന്ന് ശേഖരിച്ച 170-ലധികം സാംപിളിന്റെ ജനിതക ശ്രേണി നിര്‍ണയമാണു നടത്തിയത്. ഇതിലാണ് കേരളത്തില്‍ കൊറോണ വൈറസിന് ജനിതകവ്യതിയാനവും, വ്യാപനശേഷിയും കൂടിയതായി കണ്ടെത്തിയത്.കേരളത്തില്‍ പഠനവിധേയമായ വൈറസുകളിലെ ജനിതകശ്രേണിയില്‍ ഡി 614 ജി എന്ന ജനിതക വ്യതിയാനമാണ് കണ്ടെത്തിയത്.

ജനിതകവ്യതിയാനം സാധാരണമാണെങ്കിലും കേരളത്തില്‍ കണ്ടെത്തിയത് വര്‍ദ്ധിച്ച വ്യാപന ശേഷിയുള്ള വൈറസ് ഘടനയെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ വൈറസ് നിയന്ത്രണത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും പഠനം വ്യക്തമാക്കുന്നു.

അതേസമയം കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button